Big stories

അബൂദാബിയില്‍ ഡ്രോണ്‍ ആക്രമണം; മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു

അബൂദാബിയില്‍ ഡ്രോണ്‍ ആക്രമണം; മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു
X

അബുദാബി: അബുദാബിയില്‍ രണ്ടിടങ്ങളിലായി സ്‌ഫോടനം. അബുദാബിയിലെ അല്‍ മുസഫയില്‍ മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചു. രണ്ട്ഇന്ത്യക്കാരടക്കം 3 പേര്‍ മരിച്ചു. 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അബുദാബി വിമാനത്താവളത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിലും തീപിടിത്തത്തിനും കാരണം ഡ്രോണ്‍ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പോലിസ് അറിയിച്ചു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമന്‍ ഹൂതി വിമതര്‍ ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണ കമ്പനിയായ അഡ്‌നോകിന്റെ സംഭരണശാലയ്ക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിര്‍മാണ മേഖലയിലും തീപിടിത്തമുണ്ടായി. ഇതും ഡ്രോണ്‍ ആക്രമണമാണെന്നാണ് പോലിസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

അധികൃതര്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങള്‍ ഇല്ലെന്നാണ് അബുദാബി പോലിസ് അറിയിക്കുന്നത്.

Next Story

RELATED STORIES

Share it