- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണയ്ക്കു പിന്നില്‍ മുസ് ലിംകളെന്ന്; പ്രകോപന കാര്‍ട്ടൂണുമായി 'ദി ഹിന്ദു', വിവാദമായപ്പോള്‍ തിരുത്തി
കാര്‍ട്ടൂണ്‍ ഉണ്ടാക്കിയ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇതനുസരിച്ച്, ഞങ്ങള്‍ കാര്‍ട്ടൂണ്‍ ഓണ്‍ലൈനില്‍ നിന്ന് മാറ്റി പകരം വസ്ത്രധാരണത്തില്‍ മാറ്റം വരിത്തിയിട്ടുണ്ടെന്നും ദി ഹിന്ദു എഡിറ്റോറിയല്‍ വിഭാഗം അറിയിച്ചതായി 'ദി കോഗ്നെറ്റ്' റിപോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി: ലോകമാകെ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ മുസ് ലിംവിരുദ്ധ പ്രകോപന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് 'ദി ഹിന്ദു' ദിനപത്രം.
സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള വമര്‍ശനത്തിനൊടുവില്‍ കാര്‍ട്ടൂണില്‍ മാറ്റം വരുത്തി പ്രസിദ്ധീകരിച്ചു. പത്രത്തിന്റെ ദേശീയ ഡിസൈന്‍ എഡിറ്റര്‍ ദീപക് ഹരിചന്ദ്രന്റെ കാര്‍ട്ടൂണാണ് വിവാദമായത്. മാര്‍ച്ച് 26നു എഡിറ്റ് പേജ് കാര്‍ട്ടൂണായ കാര്‍ട്ടൂണ്‍ സ്‌കേപ്പിലാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ് ലിംകളുടെ വേഷമായ പത്താനി സ്യൂട്ട് ധരിച്ച വൈറസ്, ഭൂമിയില്‍ എകെ 47 തോക്കുപയോഗിച്ച് വൈറസ് പരത്തുന്നതായാണു കാര്‍ട്ടൂണിലുള്ളത്. ലോകത്തെ കാണിക്കുന്നതിനുള്ള ഗ്ലോബ് മാസ്‌ക് ധരിച്ചിട്ടാണുള്ളത്. എന്നാല്‍ കൊറോണയെ ചിത്രീകരിച്ച് തോക്കെടുത്ത് നില്‍ക്കുന്ന രണ്ടുപേരും ധരിച്ചത് മുസ് ലിം വേഷമായ പത്താനി സ്യൂട്ടാണ്. മാരകമായ വൈറസിനെ മുസ്‌ലിംകളുമായി ഉപമിച്ചുകൊണ്ടുള്ള കാരിക്കേച്ചര്‍ ഇസ് ലാമോഫോബിയ പരത്തുന്നതാണെന്നായിരുന്നു വിമര്‍ശനം. ദി ഹിന്ദുവിന്റെ ട്വിറ്ററില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനു കമ്മന്റായി നിരവധി പേരാണെത്തിയത്.
ഇത് അങ്ങേയറ്റം അരോചകമാണെന്നും ദി ഹിന്ദു എല്ലാവരോടും ക്ഷമ ചോദിക്കണമെന്നും അവരുടെ വസ്ത്രങ്ങളാല്‍ അവരെ തിരിച്ചറിയുകയെന്ന പരാമര്‍ശത്തില്‍ വീണുപോയോ എന്നുമാണ് മുരളി നീലകണ്ഠന്‍ ചോദിക്കുന്നത്. ഒരു അമുസ്‌ലിം രാജ്യത്താണ് വൈറസ് ഉല്‍ങവിച്ചതെങ്കിലും മുസ് ലിംകളാണ് ഇത് പരത്തുന്നതെന്നാണ് കാര്‍ട്ടൂണില്‍ പറയുന്നത്. പരമ്പരാഗതമായി അഫ്ഗാന്‍-പാക് മുസ്‌ലിംകള്‍ ധരിക്കുന്ന വസ്ത്രങ്ങളാണ് കാരിക്കേച്ചര്‍ കാണിക്കുന്നത്. ഇത് ഇസ് ലാമോഫോബിയയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ദി ഹിന്ദുവിന്റെ നിലപാടില്‍ ലജ്ജിക്കുന്നുവെന്നും ഐറിന അക്ബര്‍ ട്വീറ്റ് ചെയ്തു.
മുസ് ലിം വസ്ത്രധാരണത്തോടുകൂടിയ കൊറോണ വൈറസിന്റെ കാര്‍ട്ടൂണ്‍ 'ദി ഹിന്ദു' ന്യൂസ് പേപ്പറില്‍ പ്രസിദ്ധീകരിച്ചു. ഇത് എന്താണ് സൂചിപ്പിക്കുന്നത്. മുഖ്യധാര മാധ്യമങ്ങള്‍ മുസ്‌ലിം വിദ്വേഷത്തോടെയല്ലേ ഇത് ചെയ്യുന്നതെന്നു സിഎഎ വിരുദ്ധ സമര വിദ്യാര്‍ഥിനിയും മലയാളിയുമായ ലദീദ ഫര്‍സാന ട്വീറ്റ് ചെയ്തു.
മുസ് ലിംകളെ ചീത്തയും തിന്മയുമയി ചിത്രീകരിക്കുമ്പോള്‍ മാത്രമേ ഇന്ത്യന്‍ ഭൂരിപക്ഷ പൊതുബോധം തൃപ്തിപ്പെടുകയുള്ളൂവെന്നായിരുന്നു അഫ്രീന്‍ ഫാത്തിമയുടെ കമ്മന്റ്. ഇസ് ലാമോഫോബിയയെ കുറിച്ച് പറയുമ്പോള്‍ ഒരു ഇന്ത്യന്‍ മാധ്യമവും അതില്‍ നിന്ന് മുക്തമല്ലെന്നായിരുന്നു അതാഉല്ല നൈസിയുടെ വിമര്‍ശനം. കാര്‍ട്ടൂണ്‍ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും വളരെയേറെ ഇസ് ലാമോഫോബികാണെന്നും ആര്യ കുറിച്ചു. ഇതിനകം തന്നെ സെനോഫോബിയ വര്‍ധിപ്പിക്കുകയാണ്. മതപരമായ അസഹിഷ്ണുതയ്ക്ക് ഉപയോഗിക്കരുത്. ഉടന്‍ ക്ഷമ ചോദിക്കണമെന്നും അവര്‍ പറഞ്ഞു.
എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നതിനിടെ തുടര്‍ന്ന് മാറ്റം വരുത്തിയിട്ടുണ്ട്. മുസ് ലിം വേഷം കാണിക്കുന്ന പത്താനി സ്യൂട്ടിന് പകരം ഒരു സ്റ്റിക്ക് നല്‍കിയാണ് ഓണ്‍ലൈനില്‍ കൊടുത്തിട്ടുള്ളത്. '2020 മാര്‍ച്ച് 26ന് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഇസ് ലാാമോഫോബികാണെന്ന് ചില വായനക്കാര്‍ സൂചിപ്പിച്ചു. വൈറസിന്റെ വസ്ത്രധാരണത്തില്‍ മുസ്‌ലിംകളെ മനപൂര്‍വം ഉദ്ദേശിച്ചിരുന്നില്ല. വൈറസ് ലോകത്തെ ബന്ദിയാക്കി കാണിക്കുകയായിരുന്നു ലക്ഷ്യം. എന്നിരുന്നാലും, വൈറസ് ഒരു മാംസപിണ്ഡമോ അല്ലെങ്കില്‍ സ്റ്റിക്ക് ഫിഗറോ ആയി കാണിക്കാമായിരുന്നുവെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. അതോടൊപ്പം തന്നെ കാര്‍ട്ടൂണ്‍ ഉണ്ടാക്കിയ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇതനുസരിച്ച്, ഞങ്ങള്‍ കാര്‍ട്ടൂണ്‍ ഓണ്‍ലൈനില്‍ നിന്ന് മാറ്റി പകരം വസ്ത്രധാരണത്തില്‍ മാറ്റം വരിത്തിയിട്ടുണ്ടെന്നും ദി ഹിന്ദു എഡിറ്റോറിയല്‍ വിഭാഗം അറിയിച്ചതായി 'ദി കോഗ്നെറ്റ്' റിപോര്‍ട്ട് ചെയ്തു. കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുത്വര്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമം നടക്കുന്നതിനിടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു.
RELATED STORIES
ഗ്യാസ് തീര്‍ന്നു; പാലക്കാട് ആന ബലൂണ്‍ ഇടിച്ചിറക്കി, യാത്രക്കാര്‍...
14 Jan 2025 11:29 AM GMTചോദ്യക്കടലാസ് ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ്...
14 Jan 2025 11:22 AM GMTപാര്‍ട്ടിയില്‍ അഴിമതിയെന്ന്; അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഐഎന്‍എല്‍...
14 Jan 2025 11:18 AM GMTഇസ്രായേലി വ്യോമാക്രമണത്തില്‍ കാല് നഷ്ടപ്പെട്ടു; ഭയമില്ലാതെ...
14 Jan 2025 11:08 AM GMTവിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്
14 Jan 2025 10:59 AM GMTകൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
14 Jan 2025 10:50 AM GMT