Big stories

അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
X

വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്ന വിഷയത്തില്‍ ഉടക്കിയാണു ട്രംപിന്റെ നടപടി. മതില്‍ പണിയുന്നതിനുള്ള ഫണ്ട് അനുവദിക്കുന്നതില്‍ പ്രസിഡന്റിന് എതിരായി കോണ്‍ഗ്രസ് നിലപാടെടുത്തതിനെ തുടര്‍ന്നാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. മതിലിന്റെ നിര്‍മാണത്തിനായി 5.7 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ് ട്രംപ് ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിക്കാന്‍ കോണ്‍ഗ്രസ് വിസമ്മിതുക്കുകയായിരുന്നു. വൈറ്റ് ഹൗസില്‍ റോസ് ഗാര്‍ഡനില്‍വച്ചാണു ട്രംപ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. വിദേശങ്ങളില്‍ നിന്നു കുറ്റവാളികളും ലഹരി മരുന്നുകളും രാജ്യത്തേക്കു കടത്തുന്നത് തടയാന്‍ മതില്‍ അത്യാവശ്യമാണെന്നു പ്രഖ്യാപനത്തിനിടെ ട്രംപ് ആവര്‍ത്തിച്ചു. അതേസമയം ട്രംപിന്റെ നടപടിക്കെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ പ്രമുഖര്‍ രംഗത്തെത്തി. ഭരണഘടനാവിരുദ്ധമെന്നാണു ഇവര്‍ നടപടിയെ വിശേഷിപ്പിച്ചത്. ട്രംപ്് അധികാര ദുര്‍വിനോയഗം നടത്തുകയാണെന്നു ഡെമോക്രാറ്റുകളും പറഞ്ഞു. വേണ്ടവന്നാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്നു ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it