Big stories

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലും യാത്രാവിലക്ക്

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലും യാത്രാവിലക്ക്
X

ദുബയ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തുന്നത്. നിയന്ത്രണം ഈ മാസം 24 മുതല്‍ പ്രാബല്യത്തില്‍ വരും. കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനം പുനപ്പരിശോധിക്കും. മാത്രമല്ല, 14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇതുവഴി ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും യുഎഇയിലേക്ക് പ്രവേശനം അനുവദിക്കില്ല. അതേസമയം, ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. കാര്‍ഗോ ഫ്‌ളൈറ്റുകള്‍ക്ക് സര്‍വീസ് നടത്താമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുബയിലേക്ക് തിരിച്ചുവരുന്ന വിമാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് യാത്ര ചെയ്യാമെന്നും യുഎഇ അറിയിച്ചു.

കഴിഞ്ഞ ദിവസം സൗദി അറേബ്യയും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം നീട്ടിയിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളുടെ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിനു പ്രവാസികള്‍ക്ക് തിരിച്ചടിയാവും.

UAE bans travel from India from Sunday due to worsening COVID-19 situation

Next Story

RELATED STORIES

Share it