- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെയ്-ആഗസ്ത് മാസങ്ങളില്‍ 60 ലക്ഷത്തിലേറെ പേര്‍ക്ക് വൈറ്റ് കോളര്‍ ജോലി നഷ്ടപ്പെട്ടു
ന്യൂഡല്‍ഹി: മെയ് മുതല്‍ ആസ്ത് വരെയുള്ള നാലുമാസത്തിനിടെ രാജ്യത്ത് 66 ലക്ഷത്തോളം പേര്‍ക്ക് വൈറ്റ് കോളര്‍ ജോലികള്‍ നഷ്ടപ്പെട്ടതായി സിഎംഐഇയുടെ കണ്‍സ്യൂമര്‍ പിരമിഡ്‌സ് ഹൗസ് ഹോള്‍ഡ് സര്‍വേ(സിപിഎച്ച്എസ്) കണ്ടെത്തല്‍. സോഫ്റ്റ് കോളര്‍ എന്‍ജിനീയര്‍മാര്‍, ഫിസിഷ്യന്‍മാര്‍, അധ്യാപകര്‍, അക്കൗണ്ടന്റുമാര്‍, അനലിസ്റ്റുകള്‍ തുടങ്ങിയ വൈറ്റ് കോളര്‍ തുടങ്ങിയവര്‍ക്കാണ് ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ടതെന്നാണ് സര്‍വേയിലുള്ളത്. മാര്‍ച്ച് അവസാനവാരം മുതല്‍ രാജ്യത്ത് കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമുതല്‍ ഇന്ത്യയുടെ ഔദ്യോഗിക മേഖലയിലെ തൊഴിലില്ലായ്മ കുത്തനെ ഉയരുകയാണ്. ഡബ്ല്യുസിപിയില്‍ യോഗ്യതയുള്ള സ്വയംതൊഴില്‍ പ്രഫഷനല്‍ സംരംഭകരെ ഉള്‍പ്പെടുത്താതെയാണ് സിഎംഇഇ റിപോര്‍ട്ട് തയ്യാറാക്കിയത്. ഇത്തരം പ്രഫഷനലുകള്‍ക്കിടയിലെ തൊഴില്‍ നഷ്ടം 2019 മെയ്-ആഗസ്ത് കാലയളവില്‍ 1.88 കോടിയാണ്. 2020 ജനുവരി-ഏപ്രില്‍ മാസങ്ങളില്‍ ഇത് 1.81 കോടിയായിരുന്നു.
2020 മെയ്-ആഗസ്ത് കാലയളവില്‍ ഡബ്ല്യുസിപിമാര്‍ക്കിടയിലെ തൊഴില്‍ 12.2 ദശലക്ഷമായി കുറഞ്ഞതായും സര്‍വേ വെളിപ്പെടുത്തി. 2016ന് ശേഷം ഡബ്ല്യുസിപികള്‍ക്കുള്ള ഏറ്റവും വലിയ തൊഴില്‍ നഷ്ടമാണിതെന്നു സര്‍വേ അഭിപ്രായപ്പെട്ടു. 2016 ജനുവരി-ഏപ്രില്‍ കാലയളവില്‍ 12.5 ദശലക്ഷം വൈറ്റ് കോളര്‍ പ്രഫഷനല്‍മാരെ ജോലിക്ക് നിയമിച്ചിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ നാല് വര്‍ഷമായി തൊഴിലിലുണ്ടായ നേട്ടങ്ങളെല്ലാം ലോക്ക്ഡൗ കാലത്ത് ഇല്ലാതായെന്ന് സര്‍വേ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് വൈറ്റ് കോളര്‍ പ്രഫഷനല്‍ ജീവനക്കാരുടെ തൊഴില്‍ 6.6 ദശലക്ഷം കുറഞ്ഞു. ശമ്പളക്കാരായ ജീവനക്കാര്‍ക്കിടയിലെ ഏറ്റവും വലിയ നഷ്ടമാണിത്. ലോക്ക് ഡൗണ്‍
കര്‍ശനമാക്കിയ മാസങ്ങളില്‍ വ്യാവസായിക തൊഴിലാളികള്‍ക്കും കടുത്ത ദുരിതമുണ്ടായതായി സര്‍വേയില്‍ പറയുന്നു. ഡബ്ല്യുസിപിക്ക് ശേഷം വ്യാവസായിക തൊഴിലാളികള്‍ക്കിടയിലാണ് ഏറ്റവും വലിയ തൊഴില്‍ നഷ്ടം സംഭവിച്ചത്. മേഖലയില്‍ 5 ദശലക്ഷം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ 26 ശതമാനം തൊഴില്‍ കുറയുന്നതായാണ് മനസ്സിലാവുന്നതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
വ്യാവസായിക തൊഴിലാളികളുടെ ഇടിവ് പ്രധാനമായും ചെറുകിട വ്യവസായ യൂനിറ്റുകളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സിഎംഐഇ സര്‍വേ അഭിപ്രായപ്പെട്ടു. ഇത് മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ യൂനിറ്റുകളില്‍ ലോക്ക്ഡൗണിന്റെ സ്വാധീനം സൂചിപ്പിക്കുന്നു. ലോക്ക്ഡൗണിന്റെ മാസങ്ങളും വര്‍ധിച്ചുവരുന്ന സാമ്പത്തിക സമ്മര്‍ദ്ദവും രാജ്യത്തെ ശമ്പളക്കാരായ തൊഴിലാളികളെ സാരമായി ബാധിച്ചുവെന്ന് സിഎംഇഇ നേരത്തെ കണ്ടെത്തിയിരുന്നു. മുംബൈ ആസ്ഥാനമായുള്ള ഇക്കണോമിക് തിങ്ക് ടാങ്കിന്റെ കണക്കനുസരിച്ച് ഏപ്രില്‍-ആഗസ്ത് കാലയളവില്‍ 21 ദശലക്ഷം അഥവാ 2.1 കോടി ശമ്പളക്കാരായ ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
Unemployment crisis: Over 60 lakh white collar professional jobs lost during May-August
RELATED STORIES
മേഘാലയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ച് വീഡിയോ...
28 Dec 2024 5:22 PM GMTരാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ ഹണിട്രാപ്; കര്‍ണാടകയിലെ ബിജെപി...
28 Dec 2024 4:33 PM GMTഎസ്ഡിപിഐ പ്രവര്‍ത്തകനെതിരായ വധശ്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം:...
28 Dec 2024 4:23 PM GMTഅസര്‍ബയ്ജാന്‍ വിമാനാപകടത്തില്‍ മാപ്പ് ചോദിച്ച് പുടിന്
28 Dec 2024 4:13 PM GMTഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര് മുങ്ങിമരിച്ചു
28 Dec 2024 2:25 PM GMTവടക്കന്‍ ഗസയിലെ അവസാനത്തെ ആശുപത്രിക്കും ഇസ്രായേല്‍ സൈനികര്‍ തീയിട്ടു
28 Dec 2024 11:13 AM GMT