Malappuram

എസ്ഡിപിഐ പ്രവര്‍ത്തകനെതിരായ വധശ്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അന്‍സാരി ഏനാത്ത്

എസ്ഡിപിഐ പ്രവര്‍ത്തകനെതിരായ വധശ്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അന്‍സാരി ഏനാത്ത്
X

കോഴിക്കോട്: തിരൂര്‍ കൂട്ടായില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച പ്രതികളുടെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് ആവശ്യപ്പെട്ടു. മുസ് ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അസ്‌കറിനെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനലുകള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്ന പാര്‍ട്ടിയായി മുസ്ലിംലീഗ് മാറി. അക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും മാര്‍ഗ്ഗം ലീഗ് സ്വീകരിക്കുന്നത് അപകടകരമാണ്. ഇതുവരെയും പ്രതികളെ പിടികൂടാന്‍ തയ്യാറാകാത്ത പോലിസ് നടപടി പ്രതിഷേധാര്‍ഹമാണ്. കോതപ്പറമ്പ് കടല്‍ തീരത്ത് വച്ച് എസ്ഡിപിഐ പ്രവര്‍ത്തകനായ അഷ്‌കറിനെ മാരകായുധങ്ങളുമായി വന്നു സംഘം ചേര്‍ന്ന് മുസ് ലിം ലീഗ് പ്രവത്തകര്‍ വെട്ടി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തലക്കും കൈയ്യിലും കാലിലും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അഷ്‌കറിന് നീതി ലഭ്യമാക്കാന്‍ അധികാരികള്‍ക്ക് കഴിയണമെന്നും അന്‍സാരി ഏനാത്ത് പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മല്‍ ഇസ്മാഈല്‍ കോഴിക്കോട് ജില്ല സെക്രട്ടറി മുഹമ്മദ് ഷിജി പിവി ഒപ്പമുണ്ടായിരുന്നു.




Next Story

RELATED STORIES

Share it