Big stories

ഉത്തരാഖണ്ഡ് ചാര്‍ ദാം പദ്ധതി: പരിസ്ഥിതി -പ്രതിരോധ വശങ്ങള്‍ സന്തുലിതമാകണം- സുപ്രീം കോടതി

899 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് പദ്ധതി ഇന്ത്യയുടെ പ്രതിരോധ രംഗത്തെ തന്ത്ര പ്രധാനമായ നീക്കമാണെന്നു അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീകോടതിയെ അറിയിച്ചു

ഉത്തരാഖണ്ഡ് ചാര്‍ ദാം പദ്ധതി: പരിസ്ഥിതി -പ്രതിരോധ വശങ്ങള്‍ സന്തുലിതമാകണം- സുപ്രീം കോടതി
X

ഡെറാഡൂണ്‍: പാരിസ്ഥിതിക- പ്രതിരോധ ആവശ്യങ്ങളെ സന്തുലിതവും സുക്ഷമതയോടെയും വിലയിരുത്തിവേണം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനെന്ന് സുപ്രീകോടതി. ഉത്തരാഖണ്ഡിലെ ചാര്‍ ദാം റോഡ് പ്രോജക്ട് നടപ്പാക്കുമ്പോള്‍ വളരെ കരുതല്‍ വേണമെന്നാണ് സുപ്രീകോടതിയുടെ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. പാരിസ്ഥിതി പ്രശ്‌നം രൂക്ഷമായി നേരിട്ടുന്ന പ്രദേശമാണ് ഹിമാലയം. മണ്ണിടിച്ചിലും പ്രളയവും ഇവിടെ നിത്യമായിട്ടുണ്ട്. വന്യജീവി സങ്കേതങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ അപേക്ഷയിലാണ് സുപ്രീകോടതിയുടെ നിരീക്ഷണം.


ഗംഗോത്രി, ജമുനോത്രി,കേദാര്‍നാഥ്, ബദരിനാഥ് എന്നീ നാലു പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ടത്. റോഡ് 10 മീറ്റര്‍ വീതികൂട്ടുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ നാശത്തിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നുമാണ് വാദം. എന്നാല്‍, 899 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് പദ്ധതി ഇന്ത്യയുടെ പ്രതിരോധ രംഗത്തെ തന്ത്ര പ്രധാനമായ നീക്കമാണെന്നു അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീകോടതിയെ അറിയിച്ചു. ചൈന അതിര്‍ത്തിയില്‍ ഹെലിപാഡുകളും കെട്ടിടങ്ങളും നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. റോഡ് വലിയതോതില്‍ വികസിപ്പിച്ചുകഴിഞ്ഞു.


ആര്‍ട്ട് ലറി പടക്കോപ്പുകളും മിസൈല്‍ ലോഞ്ചറുകളും ടാങ്കുകളുമെല്ലാം കൊണ്ടുപോകാന്‍ സാധിക്കുന്ന വിധത്തിലാണ് അവരുടെ നിര്‍മ്മാണം. ഈ സാഹചര്യത്തില്‍ നമുക്ക് റോഡ് വീതി കൂട്ടി സൈനിക നീക്കത്തിന് ഉതകുന്നവിധമാക്കണം അറ്റോണി ജനറല്‍ പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് തന്ത്രപ്രധാനമാണെന്നിരിക്കെ വികസനത്തെ എതിര്‍ക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ സൈന്യം ഇത്തരമൊരു ആവശ്യം ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നു മേഘവിസ്‌ഫോടനങ്ങള്‍ അടക്കമുണ്ടാകുന്ന പ്രദേശത്ത് പരിസ്ഥിതിയെ പരിക്കേല്‍പ്പിക്കുന്നത് പ്രതിസന്ധിയാകുമെന്നും ഹരജിക്കാര്‍ വാദിച്ചു.ഗ്രീന്‍ ഡോണ്‍ എന്ന പരിസ്ഥിതി സംഘടനയാണ് സുപ്രീകോടതിയെ സമീപിച്ചത്.


നാല് തീര്‍ഥാടന കേന്ദ്രങ്ങളെയും ഡോറാഡൂണിനെയും ബന്ധിപ്പിച്ച് ടൂറിസം പ്രജക്ട് കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള രോഡ് വികസനമാണിതെന്ന കേന്ദ്രം നേരത്തെ പറഞ്ഞിരുന്നുവെന്ന് സുപ്രീംകോടതി ഓര്‍മ്മപ്പെടുത്തി. പരിസ്ഥിത- പ്രതിരോധ വിഷയങ്ങളെ സന്തുലിതമായും സൂക്ഷമതയോടെയും കൈകാര്യം ചെയ്യണമെന്നും സുപ്രീകോതി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it