- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; വ്യാപകനാശം, നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍നിന്ന് ചിത്രീകരിച്ച 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ അതിവേഗം ഒഴുകുന്ന വെള്ളത്തിലൂടെ ഒലിച്ചുപോവുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഷിംല: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹിമാചല്‍പ്രദേശിന്റെ പല ഭാഗങ്ങളിലും കനത്ത നാശം. ധര്‍മശാലയിലുണ്ടായ മേഘവ്‌സ്‌ഫോടനമാണ് വലിയ വെള്ളപ്പൊക്കത്തിന് കാരണമായത്. റോഡുകളിലും വീടുകളും സ്ഥാപനങ്ങളും വെള്ളത്തിലായി. കുത്തിയൊലിച്ചൊഴുകുന്ന വെള്ളപ്പാച്ചിലില്‍പ്പെട്ട് റോഡരികിലും മറ്റും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോയി. നിരവധി കാറുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പല നദികളിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്.
#WATCH Flash flood in Bhagsu Nag, Dharamshala due to heavy rainfall. #HimachalPradesh
— ANI (@ANI) July 12, 2021
(Video credit: SHO Mcleodganj Vipin Chaudhary) pic.twitter.com/SaFjg1MTl4
പാലത്തിലും റോഡിലും വെള്ളം കയറുമാവുന്ന തരത്തില്‍ ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകുകയാണ്. ഭഗ്‌സുനാഗ് പ്രദേശത്താണ് വ്യാപകമായ നാശമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരും അധികൃതരും എസ്എച്ച്ഒ മക്ലിയോഡ് ഗഞ്ച് വിപിന്‍ ചൗധരി ഉള്‍പ്പെടെ നിരവധി വീഡിയോകള്‍ ട്വിറ്ററില്‍ പങ്കിട്ടു. ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍നിന്ന് ചിത്രീകരിച്ച 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ അതിവേഗം ഒഴുകുന്ന വെള്ളത്തിലൂടെ ഒലിച്ചുപോവുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
Cloudburst in Bhagsunath, Kangra district of Himachal Pradesh. @ndtv pic.twitter.com/a7o7JnHBRo
— Mohammad Ghazali (@ghazalimohammad) July 12, 2021
ആളുകള്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കനത്ത മഴ ധര്‍മശാലയില്‍നിന്ന് 58 കിലോമീറ്റര്‍ അകലെയുള്ള കാന്‍ഗ്ര ജില്ലയിലെ ജീവിതത്തെ താറുമാറാക്കി. വെള്ളമൊഴുകുന്ന ദ്രുതഗതിയിലുള്ള വേഗത ഭഗ്‌സു നാഗിലെ ഒരു തോടിനെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നദിപോലെ തോന്നിക്കുന്നു. പ്രദേശത്തെ ചില ഹോട്ടലുകളിലും കനത്ത നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കാന്‍ഗ്രയ്ക്ക് പുറമെ ഹിമാചല്‍ പ്രദേശിലെ മറ്റ് നിരവധി ജില്ലകളിലും കനത്ത മഴയുണ്ടായി. തിങ്കളാഴ്ച പെയ്ത മഴയ്ക്ക് താല്‍ക്കാലിക ശമനമുണ്ടായെങ്കിലും വളരെയധികം നാശനഷ്ടങ്ങള്‍ സംഭവിച്ചു.
Dharamshala (Hp): Flash Flood In Bhagsu Nag #Dharamshala Due To Heavy Rainfall In #Mcleodganj#Flood #rains pic.twitter.com/pjdKwqxuxA
— Amit.sahu (@amitsahujourno) July 12, 2021
ഒരാള്‍ ട്വിറ്ററില്‍ പങ്കിട്ട മറ്റൊരു വീഡിയോ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി എത്രയാണെന്ന് കാണിക്കുന്നു. ഇത് ധര്‍മശാലയില്‍നിന്നുള്ള തത്സമയമാണ്. ഒരു മേഘം പൊട്ടിത്തെറിച്ചു. പശ്ചാത്തലത്തിലുള്ള ചെറിയ വീടുകള്‍ ഉടന്‍തന്നെ ഇല്ലെങ്കില്‍ കുറച്ച് സമയത്തിനുള്ളില്‍ അപ്രത്യക്ഷമാവാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നതിനാല്‍ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നു- വീഡിയോ റെക്കോര്‍ഡുചെയ്യുന്നയാള്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ ഹില്‍ സ്റ്റേഷനില്‍ തടിച്ചുകൂടിയ സമയത്താണ് കനത്ത മഴ മക്ലിയോഡ് ഗഞ്ചിലും സമീപപ്രദേശങ്ങളിലും നാശംവിതച്ചത്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT