Education

ഇഫ്‌ലുവില്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 26. മാര്‍ച്ച് 9,10 തിയ്യതികളിലായിരിക്കും പ്രവേശന പരീക്ഷ. തിരുവനന്തപുരം പരീക്ഷാകേന്ദ്രം

ഇഫ്‌ലുവില്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
X

ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് സര്‍വകലാശാല(ഇഫ്‌ലു)യിലെ വിവിധ ഡിഗ്രി, പിജി, പിഎച്ച്ഡി കോഴ്‌സുകളിലേക്കു ഇപ്പോള്‍ അപേക്ഷിക്കാം. ഹൈദരാബാദിലാണു പ്രധാന ക്യാംപസെങ്കിലും സര്‍വകലാശാലക്കു ലഖ്‌നോ, ഷില്ലോങ് എന്നീ നഗരങ്ങളില്‍ ഉപക്യാംപസുകളുണ്ട്. ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരീക്ഷ വഴിയാണ് പ്രവേശനം. രജിസ്‌ട്രേഷന്‍ ഫീസ് 500. എസ്എസ്ടിക്കാര്‍ക്കു 250. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 26. www.efluniverstiy.ac.in വഴിയാണു അപേക്ഷിക്കേണ്ടത്. മാര്‍ച്ച് 9,10 തിയ്യതികളിലായിരിക്കും പ്രവേശന പരീക്ഷ. തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. മാര്‍ച്ച് ഒമ്പതിന് രാവിലെ ഇംഗ്ലീഷിന്റെയും 10ന് രാവിലെ മറ്റുഭാഷകളുടെയും അന്ന് ഉച്ചയ്ക്ക് ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്റെയും പ്രവേശനപരീക്ഷ നടത്തും. 100 മാര്‍ക്കുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ ദൈര്‍ഘ്യം രണ്ടുമണിക്കൂറാണ്. ബിരുദ തലത്തില്‍ ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ജാപ്പനീസ്, റഷ്യന്‍, സ്പാനിഷ്, ജര്‍മന്‍ എന്നീ കോഴ്‌സുകളും പിജി തലത്തില്‍ ഇംഗ്ലീഷ്, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്‌സ്, ലിറ്ററേച്ചര്‍ ഇന്‍ ഇംഗ്ലീഷ്, കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്, ഹിന്ദി, അറബിക് /ഫ്രഞ്ച് /ജര്‍മന്‍/റഷ്യന്‍ എന്നീ കോഴ്‌സുകളും വിവിധ വിഷയങ്ങളില്‍ പിഎച്ച്ഡിയിലേക്കുമാണ് അപേക്ഷിക്കാനാവുക.

Next Story

RELATED STORIES

Share it