Latest News

അംബേദ്കര്‍ ദര്‍ശനങ്ങളും കാഴ്ചപാടുകളും ജനകീയമാക്കണം: ജോണ്‍സണ്‍ കണ്ടച്ചിറ

അംബേദ്കര്‍ ദര്‍ശനങ്ങളും കാഴ്ചപാടുകളും ജനകീയമാക്കണം: ജോണ്‍സണ്‍ കണ്ടച്ചിറ
X

കുമ്പള: പൗരന്മാരെ പാര്‍ശ്വവല്‍ക്കരിക്കുകയും മാറ്റിനിര്‍ത്തുകയും അവഹേളിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് കാലത്ത് അംബേദ്കര്‍ ദര്‍ശനങ്ങളും കാഴ്ചപാടുകളും ജനകീയമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ പറഞ്ഞു. അംബേദ്കറിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളും കടമകളും വളരെ മഹത്തരമാണ്. സമത്വവും ജനാതിപത്യവും മതേതരത്വവും വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണഘടനയേയും നമ്മുടെ പൈതൃകത്തേയും ഫാഷിസ്റ്റുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്ന മനുസ്മൃതി ഭരണം രാജ്യത്ത് അയിത്തവും തൊട്ടുകൂടായ്മയും തിരിച്ചു വരുത്തും. അതാണ് സംഘ്പരിവാര്‍ നേതാക്കള്‍ അംബേദ്കറെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അംബേദ്കറുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എസ്ഡിപിഐ കാസര്‍കോട് ജില്ലാ കമ്മിറ്റി 'ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍' എന്ന പ്രമേയത്തില്‍ കുമ്പള ടൗണില്‍ സംഘടിപ്പിച്ച സായാഹ്ന സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സിഎ സവാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് മൂസ ഉദുമ, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി സഫ്ര ഷംസു, ജില്ലാ ട്രഷറര്‍ ടി ഐ ആസിഫ് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇഖ്ബാല്‍ ഹൊസങ്കടി, പി ലിയാഖത്തലി, ജില്ലാ ജനറല്‍ സെക്രട്ടറി ശരീഫ് പടന്ന, സെക്രട്ടറിമാരായ എ എച്ച് മുനീര്‍, അന്‍സാര്‍ ഹൊസങ്കടി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് നജ്മ റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.




Next Story

RELATED STORIES

Share it