Education

പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നു ശുപാര്‍ശ

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിങ്ങനെ വിവിധ ഡയറക്ടറേറ്റുകള്‍ക്കു കീഴിലാണ് ഇപ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസം.

പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നു ശുപാര്‍ശ
X
തിരുവനന്തപുരം: പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നു, സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി നിര്‍ദേശം. നിര്‍ദേശമടങ്ങുന്ന റിപ്പോര്‍ട്ട് സമിതി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിങ്ങനെ വിവിധ ഡയറക്ടറേറ്റുകള്‍ക്കു കീഴിലാണ് ഇപ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഇതു ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നാണു ഡോ. എംഎ ഖാദര്‍ ചെയര്‍മാനായുള്ള സമിതി നിര്‍ദേശം. ഇപ്പോള്‍ പ്രഖ്യാപിച്ച കെഎഎസ്, വിദ്യാഭ്യാസ രംഗത്ത് കേരള എജ്യൂക്കേഷന്‍ സര്‍വീസ് എന്ന നിലയില്‍ വികസിപ്പിക്കണം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ സെക്കന്‍ഡറി സ്‌കൂളുകളാക്കണം. പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കണം. അധ്യാപക യോഗ്യതകളുയര്‍ത്തണം. ഏഴാം തരം വരെയുളള അധ്യാപകരുടെ യോഗ്യത ബിരുദമായിരിക്കണം. സെക്കന്‍ഡറിതലത്തില്‍ ബിരുദാന്തര ബിരുദമാകണം യോഗ്യത. ഇവരുടെയെല്ലാം പ്രഫഷനല്‍ യോഗ്യത ബിരുദനിലവാരത്തിലുള്ളതാകണമെന്നും വിദഗ്ധസമിതി നിര്‍ദേശിക്കുന്നു.

Next Story

RELATED STORIES

Share it