Education

വാഫി, വഫിയ്യ അപേക്ഷാ തിയ്യതി നീട്ടി

ലാറ്ററല്‍ എന്‍ട്രി വഴി വാഫി വഫിയ്യ പ്ലസ്ടു, ഡിഗ്രി ക്ലാസുകളിലേക്ക് അഡ്മിഷന്‍ നേടാന്‍ സഹായിക്കുന്ന ലാറ്ററല്‍ എന്‍ട്രി പരീക്ഷ ജൂണ്‍ 21, 22 തിയ്യതികളില്‍ ഓണ്‍ലൈനായി നടക്കും

വാഫി, വഫിയ്യ അപേക്ഷാ തിയ്യതി നീട്ടി
X

കോഴിക്കോട്: സ്‌കൂള്‍ പത്താം തരം കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വാഫി വഫിയ്യ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നീട്ടാന്‍ കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ എന്‍ട്രന്‍സ് പരീക്ഷ ബോര്‍ഡ് യോഗം തീരുമാനിച്ചു. എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ച ശേഷം ഒരാഴ്ചക്കകം പരീക്ഷ നടത്തും.

ലാറ്ററല്‍ എന്‍ട്രി വഴി വാഫി വഫിയ്യ പ്ലസ്ടു, ഡിഗ്രി ക്ലാസുകളിലേക്ക് അഡ്മിഷന്‍ നേടാന്‍ സഹായിക്കുന്ന ലാറ്ററല്‍ എന്‍ട്രി പരീക്ഷ ജൂണ്‍ 21, 22 തിയ്യതികളില്‍ ഓണ്‍ലൈനായി നടക്കും. ലാറ്ററല്‍ എന്‍ട്രിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 15 വരെയായിരിക്കും. സ്‌പോട്ട് അഡ്മിഷന്‍ ഉണ്ടായിരിക്കില്ല.

അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ലീഗില്‍ അംഗത്വം നേടിയ സിഐസിയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട 90 കോളജുകളാണ് കേരളത്തിലും കര്‍ണാടകയിലുമായി പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ പത്താം ക്ലാസും മദ്രസ ഏഴാം തരം/തത്തുല്യ യോഗ്യതയും നേടിയ ആണ്‍കുട്ടികള്‍ക്ക് വാഫി കോഴ്‌സിലേക്കും പെണ്‍കുട്ടികള്‍ക്ക് വഫിയ്യ കോഴ്‌സിലേക്കും അപേക്ഷിക്കാം. www.wafyonline.com മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ക്ക്: 7025687788, 9497313222, 9349677788.

Next Story

RELATED STORIES

Share it