Job

ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്‌സുമാര്‍ക്ക് അവസരം

ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്‌സുമാര്‍ക്ക് അവസരം
X

ദമ്മാം: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്‌സുമാരെ നിയമിക്കുന്നു. സൗദി അറേബ്യ, അബൂദബി, ഖത്തര്‍ എന്നിവിടങ്ങളില്‍ നൂറിലേറെ ഒഴിവുകളിലേക്കാണ് നിയമനം.

സൗദി അറേബ്യ:

സൗദി അറേബ്യയില്‍ എഎന്‍എം/ ബിഎസ്സി നഴ്‌സുമാര്‍ക്ക് അവസരം (സ്ത്രീ 50 ഒഴിവ്, പുരുഷന്‍ 50 ഒഴിവ്). രണ്ട് വര്‍ഷത്തെ കരാര്‍ നിയമനം. സൗദി പ്രൊമെട്രിക് ലൈസന്‍സും കുറഞ്ഞത് ഒരു വര്‍ഷം പ്രവൃത്തിപരിചയവും വേണം. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 15.

അബൂദബി:

അബൂദബിയില്‍ ബിഎസ്സി/ പിബിബിഎസ്സി നഴ്‌സുമാര്‍ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ നിയമനം. പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയം വേണം. ഡിഒഎച്ച്/ എച്ച്എഎഡി ജയിച്ചവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. പ്രായം 23-35 വയസ്. അവസാന തിയ്യതി ഒക്ടോബര്‍ 19.

ഖത്തര്‍:

ഖത്തറില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ (2), റേഡിയോഗ്രഫര്‍ (1), സ്റ്റാഫ് നഴ്‌സ് (17) തസ്തികകളിലാണ് അവസരം. ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. ലബോറട്ടറി ടെക്‌നീഷ്യന് ഡിഎംഎല്‍ടിയും നാല് വര്‍ഷം പ്രവൃത്തിപരിചയവും വേണം. റേഡിയോഗ്രഫര്‍ തസ്തികയില്‍ സ്ത്രീകള്‍ക്കാണ് അവസരം. ഡിഎംആര്‍ടിയും നാല് വര്‍ഷം പ്രവൃത്തിപരിചയവും വേണം. ബിഎസ്സി/ ജിഎന്‍എം യോഗ്യതയും മൂന്ന് വര്‍ഷം പ്രവൃത്തിപരിചയവുമാണ് സ്റ്റാഫ് നഴ്‌സിന്റെ യോഗ്യത. വിശദ വിവരങ്ങള്‍ www.odepc.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

Opportunity for nurses in Gulf countries




Next Story

RELATED STORIES

Share it