Job

പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷ; അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റാണ് പ്രസിദ്ധീകരിച്ചത്.

പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷ; അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം
X

തിരുവനന്തപുരം: ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റാണ് പ്രസിദ്ധീകരിച്ചത്.

ഫെബ്രുവരി 10 മുതല്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് പിഎസ്‌സി നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 20, 25 മാര്‍ച്ച് 6, 13 എന്നീ തീയതികളിലായാണ് പൊതു പ്രാഥമിക പരീക്ഷ നടത്തുന്നത്. ഏകദേശം 18 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് പൊതു പ്രാഥമിക പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നത്. പരീക്ഷയുടെ സിലബസ് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.

നാലു ഘട്ടങ്ങളിലായി നടക്കുന്ന പൊതു പരീക്ഷയുടെ ആദ്യഘട്ട പരീക്ഷയാണ് ഫെബ്രുവരി 20ന് നടക്കുന്നത്. 2020ല്‍ വിജ്ഞാപനം നടത്തിയ പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകള്‍ കൂടി ഈ പൊതു പ്രാഥമിക പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍ഫര്‍മേഷന്‍ കൃത്യമായി സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കുക.


Next Story

RELATED STORIES

Share it