- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് മൊബൈല്‍ ആപ്പുമായി പ്രാണ ഇന്‍സൈറ്റ്
വിദ്യാഭ്യാസ മേഖലയിലേക്കുള്ള എസ് പി സി യുടെ പുത്തന്‍ ചുവടുവെപ്പാണ് പ്രാണ ഇന്‍സൈറ്റെന്ന് എസ് പി സി മാനേജിങ് ഡയറക്ടര്‍ റിയാസ് കടവത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സിനിമ, സംഗീതം, നൃത്തം, ചിത്രരചന,കുക്കിംഗ്, ക്രാഫ്റ്റ് മേക്കിങ്, മാജിക്, ടാലി, ജി എസ് ടി, 3ഡി, അനിമേഷന്‍, അഗ്രികള്‍ച്ചര്‍, ബിസിനസ്, മെന്റെലസം, വയറിങ്, പ്ലംബിങ് തുടങ്ങി എല്ലാ ടാലന്റുകളും അതതുമേഖലകളിലെ പ്രഗല്‍ഭരില്‍ നിന്നും പഠിക്കാന്‍ ഉള്ള അവസരമാണ് ടാലന്റ് അക്കാദമിയിലൂടെ പ്രാണ ഇന്‍സൈറ്റ് മൊബൈല്‍ ആപ്പ് ജനങ്ങളില്‍ എത്തിക്കുന്നത്
കൊച്ചി : ലോകത്തെമ്പാടുമുള്ള വിവിധങ്ങളായ ടാലന്റുകളെ ഏവരിലേക്കും എത്തിക്കാന്‍ ടാലന്റ് അക്കാദമിയുമായി പ്രാണ ഇന്‍സൈറ്റ് . വിദ്യാഭ്യാസ മേഖലയിലേക്കുള്ള എസ് പി സി യുടെ പുത്തന്‍ ചുവടുവെപ്പാണ് പ്രാണ ഇന്‍സൈറ്റെന്ന് എസ് പി സി മാനേജിങ് ഡയറക്ടര്‍ റിയാസ് കടവത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിനിമ, സംഗീതം, നൃത്തം, ചിത്രരചന,കുക്കിംഗ്, ക്രാഫ്റ്റ് മേക്കിങ്, മാജിക്, ടാലി, ജി എസ് ടി, 3ഡി, അനിമേഷന്‍, അഗ്രികള്‍ച്ചര്‍, ബിസിനസ്, മെന്റെലസം, വയറിങ്, പ്ലംബിങ് തുടങ്ങി എല്ലാ ടാലന്റുകളും അതതുമേഖലകളിലെ പ്രഗല്‍ഭരില്‍ നിന്നും പഠിക്കാന്‍ ഉള്ള അവസരമാണ് ടാലന്റ് അക്കാദമിയിലൂടെ പ്രാണ ഇന്‍സൈറ്റ് മൊബൈല്‍ ആപ്പ് ജനങ്ങളില്‍ എത്തിക്കുന്നത്. അതിപ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത അറിവുകളും അനുഭവങ്ങളും സാധാരണക്കാര്‍ക്കും പഠിക്കാന്‍ കഴിയുന്ന രീതിയില്‍ 499 രൂപയ്ക്ക് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് എസ് പി സി ചെയര്‍മാന്‍ എന്‍ ആര്‍ ജയ്മോന്‍ പറഞ്ഞു.
ഈ മാസം ആറിനു കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ സിനിമ സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ള പ്രഗല്‍ഭര്‍ ചേര്‍ന്ന് പ്രാണ ഇന്‍സൈറ്റ് മൊബൈല്‍ ആപ്പ് ലോകത്തിനു സമ്മാനിക്കും.ടാലന്റ് അക്കാദമി യോടൊപ്പം സ്റ്റേറ്റ് സിലബസിലെ എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ ഗ്രാഫിക്സ്ന്റെ സഹായത്തോടുകൂടി ലഭ്യമാക്കുന്ന ഇന്‍സൈറ്റ് ട്യൂഷന്‍ ആപ്ലിക്കേഷനും ഇതോടൊപ്പം ലോഞ്ച് ചെയ്യും. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ്ലെയും സ്റ്റേറ്റ് സിലബസിലെയും ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകളുടെ ട്യൂഷന്‍ ആപ്ലിക്കേഷന്റെയും ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതതു മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പ്രശസ്തരായ വ്യക്തികളാണ് തങ്ങളുടെ അറിവും കഴിവും ലോകത്തിന് സമ്മാനിക്കാനായി പ്രാണ ഇന്‍സൈറ്റ്നൊപ്പം കൈകോര്‍ക്കുന്നതെന്ന് എസ് പി സി മാനേജിങ് ഡയറക്ടര്‍ റിയാസ് കടവത്ത് പറഞ്ഞു.
ചലച്ചിത്ര മേഖലയിലെ മധു, അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, സാബു സിറില്‍, സന്തോഷ് ശിവന്‍, ഔസേപ്പച്ചന്‍, ഇന്നസെന്റ്, ശ്യാമപ്രസാദ്, അഴകപ്പന്‍, സംവിധായകന്‍ സിദ്ദിഖ്, പട്ടണം റഷീദ്, ദീപക് ദേവ്, റോഷന്‍ ആന്‍ഡ്രൂസ്, കോട്ടയം നസീര്‍, കലാഭവന്‍ സിനാജ്, ആങ്കര്‍ ജിപി,ഛായാഗ്രഹകന്‍ പി സുകുമാര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രസന്ന മാസ്റ്റര്‍, ഗോപിനാഥ് മുതുകാട്, മെന്റ്ലിസ്റ്റ് നിഥിന്‍, രാജേഷ് ചേര്‍ത്തല, ആക്ടര്‍ സമ്പത്ത്, യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ, മുരളി മേനോന്‍, ലക്ഷ്മി പ്രിയ, കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ്, ഡാന്‍സിറ്റി ശ്രീജിത്ത്, മധു ബാലകൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ തുടങ്ങി നീണ്ട നിരയാണ് പ്രാണ ഇന്‍സൈറ്റ്നെ അറിവിന്റെ ഖനി ആക്കി മാറ്റുന്നതെന്നും റിയാസ് കടവത്ത് പറഞ്ഞു.
2013 മുതല്‍ ജൈവകൃഷി മേഖലയില്‍ സ്വന്തമായി ഇടം രേഖപ്പെടുത്തിയ എസ് പി സി ലിമിറ്റഡ് ആണ് പ്രാണ ഇന്‍സൈറ്റ്നെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുമായി ചേര്‍ന്ന് നടത്തുന്ന ജൈവകൃഷി റിസര്‍ച്ചുകള്‍ കര്‍ഷകര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നതിനും അവരുടെ കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി എസ് പി സി പുറത്തിറക്കിയ എസ് പി സി പ്രാണ എന്ന മൊബൈല്‍ അപ്ലിക്കേഷനും ഇതിനോടകം തന്നെ കര്‍ഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടി കഴിഞ്ഞതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജീമോന്‍ പുല്ലേലി പറഞ്ഞു.
ജൈവകൃഷി പ്രചാരണത്തിനായി വിവിധ പഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന ഇരുന്നൂറോളം ഓര്‍ഗാനിക് സ്റ്റോറുകള്‍ വഴിയും പ്രാണ ഇന്‍സൈറ്റ്ന്റെ പഞ്ചായത്ത് തലത്തിലുള്ള അറുന്നൂറോളം ഫ്രാഞ്ചൈസികള്‍ വഴിയും എസ് പി സി യുടെ ട്രെയിനിങ് കരസ്ഥമാക്കി, കര്‍ഷകരുടെ കൃഷിസ്ഥലത്തെത്തി അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന 4800 ഫാം അഡൈ്വസര്‍ വഴിയുമാണ് പ്രാണ ഇന്‍ സൈറ്റിനെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കമ്പനി ലക്ഷ്യമിടുന്നതെന്നും ജീമോന്‍ പുല്ലേലി പറഞ്ഞു. ഡയറക്ടര്‍ ടി മുജീബ്, സിഇഒ പി പി മിഥുന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT