Arts

കിന്റര്‍ മ്യൂസിക് ലാന്റ് ; സംഗീത പാഠ്യപദ്ധതിയുമായി അല്‍ഫോന്‍സ്

പ്രീസ്‌കൂള്‍ കുട്ടികളില്‍ സംഗീതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ പകര്‍ന്നു കൊടുക്കാനും സംഗീത കഴിവുകള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് പാഠ്യപദ്ധതി വികസിപ്പിച്ചിരിക്കുന്നതെന്ന് അല്‍ഫോന്‍സ് ജോസഫ് പറഞ്ഞു.ഏഷ്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു പദ്ധതി അവതരിപ്പിക്കുന്നത്.കുട്ടികളുടെ സമഗ്രവികസനമാണു ലക്ഷ്യമിടുന്നതെന്നും അല്‍ഫോന്‍സ് ജോസഫ് പറഞ്ഞു, ഗര്‍ഭം ധരിക്കപ്പെടുന്ന കാലം മുതല്‍ സംഗീതം കുഞ്ഞിനെ ശക്തമായി സ്വാധീനിക്കുന്നുവെന്ന ശാസ്ത്രീയ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണു കിന്റര്‍ മ്യൂസിക് ലാന്റ് എന്ന ആശയം ആവിഷ്‌കരിച്ചത്

കിന്റര്‍ മ്യൂസിക് ലാന്റ് ; സംഗീത പാഠ്യപദ്ധതിയുമായി  അല്‍ഫോന്‍സ്
X

കൊച്ചി: പ്രീ സ്‌കൂള്‍ കുട്ടികളില്‍ സംഗീതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ പകര്‍ന്നു കൊടുക്കാനും സംഗീത കഴിവുകള്‍ വികസിപ്പിക്കുന്നതിനുമായി രൂപകല്‍പന ചെയ്ത സംഗിത പാഠ്യ പദ്ധതിയായ കിന്റര്‍ മ്യൂസിക് ലാന്റ്ുമായി സംഗീത സംവിധായകനും പിന്നണിഗായകനുമായ അല്‍ഫോന്‍സ് ജോസഫ്. കിന്റര്‍ മ്യൂസിക് ലാന്റ് (കെ.എം.എല്‍) ന്റെ ലോഗോയുടെ പ്രകാശനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ നിര്‍വഹിച്ചു. പ്രീസ്‌കൂള്‍ കുട്ടികളില്‍ സംഗീതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ പകര്‍ന്നു കൊടുക്കാനും സംഗീത കഴിവുകള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് പാഠ്യപദ്ധതി വികസിപ്പിച്ചിരിക്കുന്നതെന്ന് അല്‍ഫോന്‍സ് ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഏഷ്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു പദ്ധതി അവതരിപ്പിക്കുന്നത്.കുട്ടികളുടെ സമഗ്രവികസനമാണു ലക്ഷ്യമിടുന്നതെന്നും അല്‍ഫോന്‍സ് ജോസഫ് പറഞ്ഞു,

ഗര്‍ഭം ധരിക്കപ്പെടുന്ന കാലം മുതല്‍ സംഗീതം കുഞ്ഞിനെ ശക്തമായി സ്വാധീനിക്കുന്നുവെന്ന ശാസ്ത്രീയ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണു കിന്റര്‍ മ്യൂസിക് ലാന്റ് എന്ന ആശയം ആവിഷ്‌കരിച്ചത്. നാല് മുതല്‍ എട്ടു വയസു വരെയുള്ള സംഗീതത്തില്‍ അഭിരുചിയുള്ള കുട്ടികളെ ക്രിയാത്മക നൈപുണ്യ വികസന വഴികളിലൂടെ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് എത്തിക്കാനാണു കിന്റര്‍ മ്യൂസിക് ലാന്റ് ലക്ഷ്യമിടുന്നതെന്നൂം അല്‍ഫോന്‍സ് ജോസഫ് പറഞ്ഞു.ക്രോസ് റോഡ്‌സ് മ്യൂസിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ 2013 ല്‍ സ്ഥാപിതമായ സിആര്‍എസ്എമ്മിന്റെ പത്തടിപ്പാലത്തെ പ്രധാന കാംപസില്‍ 400ഓളം വിദ്യാര്‍ഥികള്‍ പരിശീലിക്കുന്നു. ലണ്ടന്‍ ട്രിനിറ്റി കോളജ് പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള വിവിധ പെര്‍ഫോമന്‍സ് ആര്‍ട്‌സ് കോഴ്‌സുകള്‍ക്കു പുറമേ, ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷനില്‍ പ്രത്യേക ഹ്രസ്വകാല ഡിപ്ലോമയും കുട്ടികള്‍ക്കായി പതിവ് സമ്മര്‍ ക്യാംപുകളും നല്‍കുന്നുണ്ടെന്ന് ക്രോസ്‌റോഡ് സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഡയറക്ടര്‍ രജനി അല്‍ഫോന്‍സ് പറഞ്ഞു. അക്കാദമിക് ആന്റ് ഇന്നവേഷന്‍ ഹെഡ് (കെ.എം.എല്‍) അനു പിനീറോ, അക്കാഡമിക് അഡൈ്വസര്‍ ഡോ. കെ എ സ്റ്റീഫന്‍സന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it