- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പോലിസ് ദി ഡിഫന്‍ഡേര്‍സ്'; സംഗീത ആല്‍ബം പ്രകാശനം ഇന്ന്
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ 'പോലിസ് ദി ഡിഫന്‍ഡേര്‍സ്' എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനം ഇന്ന്. രാവിലെ 10.15ന് എറണാകുളം നോര്‍ത്ത് പോലിസ് സ്റ്റേഷന് ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ ഐപിഎസ് ആല്‍ബത്തിന്റെ പ്രകാശനം നിര്‍വഹിക്കും.
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ 'പോലിസ് ദി ഡിഫന്‍ഡേര്‍സ്' എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനം ഇന്ന്. രാവിലെ 10.15ന് എറണാകുളം നോര്‍ത്ത് പോലിസ് സ്റ്റേഷന് ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ ഐപിഎസ് ആല്‍ബത്തിന്റെ പ്രകാശനം നിര്‍വഹിക്കും. സിറ്റി പോലീസ് കമ്മിഷണര്‍ എം പി ദിനേശ് ഐപിഎസ്, ഡിസിപിമാരായ ഹിമേന്ദ്രനാഥ് ഐപിഎസ്, സജീവന്, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. പോലിസെന്നാല് ലാത്തിയും, തോക്കും മാത്രമല്ല കാക്കിയ്ക്കുള്ളില് കലാഹൃദയമുള്ളവരുണ്ടെന്നും തെളിയിക്കാനൊരുങ്ങുകയാണ് കൊച്ചി സിറ്റി പോലീസിലെ പ്രതിഭാധനരായ ചില പോലിസുകാര്‍. P0LICE THE DEFENDERS എന്ന മ്യൂസിക്കല്‍ തീം സോംഗാണ് ഒരുക്കിയിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ മനോജ്കുമാര്‍ നാരായണന് (മനോജ് കാക്കൂര്‍) ഒരു ഗാനത്തിന് വരികളെഴുതുകയും, ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ഒട്ടനവധി മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ക്ക് സംഗീതമൊരുക്കിയ ശരത് മോഹന്‍ വരികള്‍ക്ക് ഈണം പകരുകയും ചെയ്തു. കൊച്ചിന് പോലിസിലെ ഇന്റലിജന്‍സ് വിഭാഗം സിഐ എസ് വിജയശങ്കര്‍, നോര്‍ത്ത് കസബ പോലീസ് സ്റ്റേഷന് സീനിയര്‍ സിപിഒ വിനോദ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിചിരിക്കുന്നത്. ഫിഫ 2018 വേള്‍ഡ് കപ്പ് സ്വാഗത ഗാനത്തിലൂടെ ശ്രദ്ധേയരായ ഷീ മീഡിയാസ് ഒരുക്കുന്ന ആല്‍ബത്തില്‍ ശ്രീജിത് റാം, വൈശാഖ് വൈശു എന്നിവര്‍ കാമറയും, ധനുഷ് എം എച്ച് ഓര്‍ക്കസ്ട്രയും നിര്‍വ്വഹിക്കുന്നു. പൂര്‍ണമായും പോലീസ് സേനയുമായി ബന്ധപ്പെടുത്തിയുള്ള ഈ ഗാനത്തിലൂടെ കേരളാ പോലീസിന്റെ ജനഹിത പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ എത്തിക്കുകയെന്നതും, ജനമൈത്രിയിലൂടെ നാടിന്റെ ഒരുമ വരുംദിനങ്ങളിലും പോലീസ് കരങ്ങളില്‍ ഭദ്രമായിരിക്കും എന്നതും വ്യക്തമാക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഈ ആല്‍ബത്തിലൂടെ.
കൊച്ചിന് സിറ്റി പോലീസ് കമ്മീഷ്ണര്‍ എം പി ദിനേശ്, എറണാകുളം അസി.കമ്മീഷ്ണര്‍ കെ ലാല്‍ജി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ജനമൈത്രി പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരിലേക്ക് കൂടുതല്‍ എത്തിക്കുകയെന്നതിലേക്കുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗാനം ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി, ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് കമ്മിഷണര്‍ നസീര്‍, എറണാകുളം . സെന്‍ട്രല്‍ സിഐ അനന്തലാല്‍, നോര്‍ത്ത് കസബ സിഐ കെ ജെ പീറ്റര്‍, എസ്ഐമാരായ വിപിന്‍ ദാസ്, ജോസഫ് സാജന്, ട്രാഫിക് പോലീസ്, ശിശു സൗഹൃദ പോലീസ്, പിങ്ക് പോലീസ്, കണ്ട്രോള് റൂം, ഹൈവേ പോലിസ്, സിറ്റി പോലീസ് സേനയിലെ അംഗങ്ങള്‍ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് തുടങ്ങിയവരും ഈ ഗാനത്തില്‍ അഭിനയിക്കുന്നു.
RELATED STORIES
ട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTപ്രവർത്തനങ്ങൾ ഫലം കണ്ടു, ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തിൽ വലിയ ...
20 Nov 2024 12:12 PM GMTആറ് ഫലസ്തീനിയൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ സൈന്യം
20 Nov 2024 11:30 AM GMTകരുനാഗപ്പള്ളിയിൽ നിന്നു കാണാതായ യുവതിയെ കണ്ടെത്തി; നിർണായകമായത്...
20 Nov 2024 11:15 AM GMTകൈക്കൂലി വാങ്ങി; ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
20 Nov 2024 10:38 AM GMTറഷ്യയുടെ ആക്രമണ ഭീഷണി; യുക്രൈനിലെ യുഎസ് എംബസി അടച്ചു
20 Nov 2024 10:30 AM GMT