Big stories

വീണ്ടും ഫാഷിസ്റ്റ് നിയമം: ഫ്രാന്‍സിനെതിരേ പറഞ്ഞതിന് യുപിയില്‍ ഉറുദു കവിക്ക് എതിരേ കേസെടുത്തു

ഫ്രാന്‍സില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ മുനവ്വര്‍ റാണ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ആദിത്യനാഥിന്റെ പോലിസ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്.

വീണ്ടും ഫാഷിസ്റ്റ് നിയമം: ഫ്രാന്‍സിനെതിരേ പറഞ്ഞതിന് യുപിയില്‍ ഉറുദു കവിക്ക് എതിരേ കേസെടുത്തു
X

ലഖ്നൗ: മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വിദ്യാര്‍ഥികള്‍ക്ക് കാണിച്ചു കാണിച്ചു കൊടുത്തതിന് അധ്യാപകനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സംസാരിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ 67 കാരനായ ഉറുദു കവിക്കെതിരേ പോലീസ് കേസെടുത്തു. പ്രശസ്ത ഉര്‍ദു കവി മുനവ്വര്‍ റാണക്കെതിരേ ഹസ്രത്ഗഞ്ച് പോലീസ് ആണ് കേസെടുത്തത്. റാണയുടെ പ്രസ്താവനകള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാങ്ങള്‍ തമ്മിലുള്ള ശത്രുതയിലേക്കും സമാധാനത്തിന് തടസ്സമുണ്ടാക്കാനും കാരണമാകുമെന്ന് പറഞ്ഞാണ് കേസെടുത്തത്.

ഫ്രാന്‍സില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ മുനവ്വര്‍ റാണ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ആദിത്യനാഥിന്റെ പോലിസ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. 'ആരെങ്കിലും എന്റെ പിതാവിനെക്കുറിച്ചും എന്റെ അമ്മയെക്കുറിച്ചും അത്തരം അശ്ലീല കാര്‍ട്ടൂണുകള്‍ ഉണ്ടാക്കിയാല്‍ ഞാന്‍ അവനെ കൊല്ലും. ഇന്ത്യയില്‍ ആരെങ്കിലും ഏതെങ്കിലും ദൈവത്തെക്കുറിച്ചോ ദേവിയെക്കുറിച്ചോ അല്ലെങ്കില്‍ സീതയെയും രാമനെയും കുറിച്ച് അത്തരമൊരു കാര്‍ട്ടൂണ്‍ ഉണ്ടാക്കിയാല്‍ അത് അശ്ലീലവും നിര്‍ഭാഗ്യകരവും ആക്ഷേപകരവുമാണ്. അപ്പോള്‍ ഞാന്‍ ആ വ്യക്തിയെ കൊല്ലുമെന്ന് എനിക്ക് തോന്നുന്നു, '' എന്നായിരുന്നു റാണ പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ' കാര്‍ട്ടൂണ്‍ ഉണ്ടാക്കിയത് തെറ്റാണ്, ആരെയെങ്കിലും കൊന്നത് ഇതിലും തെറ്റാണ്, ഇതാണ് പറഞ്ഞതെന്ന് മുനവ്വര്‍ റാണ വ്യക്തമാക്കി.

2015 ല്‍ യുപി സര്‍ക്കാറിന്റെ സാഹിത്യ അക്കാദമി ലഭിച്ചപ്പോള്‍ അത് നിരസിച്ച് ശ്രദ്ധേയനായ വ്യക്തയാണ് മുനവ്വര്‍ റാണ. രാജ്യത്തെ സംഭവവികാസങ്ങളില്‍ നിരാശനായതിനാലാണ് അവാര്‍ഡ് തിരികെ നല്‍കാന്‍ തീരുമാനിച്ചതെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.

Next Story

RELATED STORIES

Share it