Movies

ഓസ്‌കര്‍ അവാര്‍ഡ് 2022: ട്രോയ് കോറ്റ്‌സര്‍ മികച്ച സഹനടന്‍; 'ഡ്രൈവ് മൈ കാര്‍' മികച്ച വിദേശ ചിത്രം

ഓസ്‌കര്‍ അവാര്‍ഡ് 2022: ട്രോയ് കോറ്റ്‌സര്‍ മികച്ച സഹനടന്‍; ഡ്രൈവ് മൈ കാര്‍ മികച്ച വിദേശ ചിത്രം
X

ലോസ് ആഞ്ചലസ്: 94ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുന്നു. ട്രോയ് കോറ്റ്‌സര്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. കോഡാ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവാണ് ഇദ്ദേഹം. ജപ്പാന്‍ ചിത്രമായ 'ഡ്രൈവ് മൈ കാര്‍' ആണ് മികച്ച വിദേശ ചിത്രം. ഡിസ്‌നി ചിത്രം 'എന്‍കാന്‍ടോ' മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി. 'ദ വിന്‍സ് ഷീല്‍ഡ് വൈപ്പര്‍' ആണ് മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം. ഡോക്യുമെന്ററി ഷോര്‍ട്ടിനുള്ള ഓസ്‌കര്‍ ബെന്‍ പ്രൗഡ്ഫൂട്ടിന്റെ 'ദി ക്വീന്‍ ഓഫ് ബാസ്‌കറ്റ്‌ബോളിന്' ലഭിച്ചു.

ലോസ് ആഞ്ചല്‍സിലെ ഡോല്‍ബി തിയറ്ററിലാണ് 94ാമത് പുരസ്‌കാര ചടങ്ങ് പുരോഗമിക്കുന്നത്. അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ 'ഡ്യൂണ്‍' ഓസ്‌കര്‍ പുരസ്‌കാര പട്ടികയില്‍ മുന്നിലാണ്. ഇതുവരെ ആറ് പുരസ്‌കാരങ്ങളാണ് ഡ്യൂണ്‍ സ്വന്തമാക്കിയത്. മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട് (മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ്), മികച്ച ചിത്രസംയോജനം(ജോ വാക്കര്‍), മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ഛായാഗ്രഹണം(ഗ്രേയ്ഗ് ഫ്രാസര്‍), മികച്ച വിഷ്വല്‍ എഫക്ട് (പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍) എന്നീ ഓസ്‌കറുകളാണ് ഡ്യൂണിന് ലഭിച്ചത്.

വെസ്റ്റ് സൈഡ് സ്‌റ്റോറിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ അരിയാനോ ഡിബോസിന് ലഭിച്ചു. ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ക്വിയര്‍ വ്യക്തിയാണ് അരിയാന. ദ ഐസ് ഓഫ് ടാമി ഫയെക്ക് എന്ന ചിത്രത്തിനുവേണ്ടി ലിന്റെ ഡൗഡ്‌സിന് മികച്ച മേക്കപ്പ്, കേശാലങ്കാരം എന്നീ വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചു. പവര്‍ ഓഫ് ദ ഡോഗ്, ഡ്യൂണ്‍ എന്നിവയാണ് ഏറ്റവും അധികം നാമനിര്‍ദേശങ്ങളുമായി മുന്നിട്ട് നില്‍ക്കുന്ന ചിത്രങ്ങള്‍.

പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍

മികച്ച സംവിധായിക/ സംവിധായകന്‍ ജെയിന്‍ കാമ്പയിന്‍ (ദ പവര്‍ ഓഫ് ദ ഡോഗ്)

മികച്ച ഗാനം ബില്ലി എലിഷ്, ഫിന്നെസ് ഒ കോനല്‍ (നോ ടൈം ടു ഡൈ)

മികച്ച ഡോക്യുമെന്ററി ചിത്രം സമ്മര്‍ ഓഫ് സോള്‍

മികച്ച ചിത്രസംയോജനം ജോ വാക്കര്‍ (ഡ്യൂണ്‍)

മികച്ച സംഗീതം (ഒറിജിനല്‍) ഹാന്‍സ് സിമ്മര്‍ (ഡ്യൂണ്‍)

മികച്ച അവലംബിത തിരക്കഥ സിയാന്‍ ഹെഡെര്‍ (കോഡ)

മികച്ച തിരക്കഥ (ഒറിജിനല്‍) കെന്നത്ത് ബ്രാന (ബെല്‍ഫാസ്റ്റ്)

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ദ ലോംഗ് ഗുഡ്‌ബൈ

മിച്ച വസ്ത്രാലങ്കാരം ജെന്നി ബെവന്‍ (ക്രുവല്ല)

മികച്ച അന്താരാഷ്ട്ര ചിത്രം െ്രെഡവ് മൈ കാര്‍ (ജപ്പാന്‍)

മികച്ച സഹനടന്‍ ട്രോയ് കൊറ്റ്‌സര്‍ (കോഡാ)

മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം ദി വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം എന്‍കാന്റോ

മികച്ച മേക്കപ്പ്, കേശാലങ്കാരംലിന്റെ ഡൗഡ്‌സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)

മികച്ച വിഷ്വല്‍ എഫക്ട് പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)

മികച്ച ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജക്ട്) ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍

മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍)

മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം 'ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍'

മികച്ച സഹനടി അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്‌റ്റോറി)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ഡ്യൂണ്‍

മികച്ച ചിത്രസംയോജനത്തിനുള്ള ഓസ്‌കര്‍ ജോ വാക്കര്‍ (ഡ്യൂണ്‍)

മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ് എന്നിവര്‍ മികച്ച ശബ്ദത്തിനുള്ള പുരസ്‌കാരം നേടി.

Next Story

RELATED STORIES

Share it