- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓസ്കര് നിശയില്‍ കൈയാങ്കളി; ഭാര്യയെ പരിഹസിച്ചതിന് അവതാരകന്റെ മുഖത്തടിച്ച് വില്‍സ് സ്മിത്ത് (വീഡിയോ)

ലോസ് ആഞ്ചലസ്: ഓസ്കര് അവാര്‍ഡ് നിശയില്‍ പരിഹാസവും കൈയാങ്കളിയും. മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച വില്‍സ് സ്മിത്ത് ആണ് ഭാര്യയെ കളിയാക്കിയതിന് അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. ഭാര്യ ജാഡാ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. ഞായറാഴ്ച രാത്രി ടെലികാസ്റ്റിന്റെ മൂന്നാം മണിക്കൂറില്‍ അവതാരകന് ക്രിസ് റോക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കാനായി വേദിയിലെത്തി. നടി ജേഡ് പിങ്കറ്റ് സ്മിത്തിനെക്കുറിച്ച് അവതാരകന് തമാശ പറഞ്ഞു.
തല മൊട്ടയടിച്ചാണ് ജാഡ സ്മിത്ത് ഓസ്കറിന് എത്തിയത്. അവളുടെ മൊട്ടത്തലയെന്ന് പരാമര്‍ശിച്ചായിരുന്നു തമാശ. മുടി കൊഴിച്ചിലിനു കാരണമാവുന്ന അലോപ്പിയ എന്ന അവസ്ഥ താന്‍ നേരിടുന്നതായി പിങ്കറ്റ് സ്മിത്ത് നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. അതുകൂടി മനസില്‍വച്ചായിരുന്നു കൊമേഡിയന്‍ കൂടിയായ അവതാരകന് ക്രിസ് റോക്കിന്റെ തമാശ. എന്നാല്‍, ക്രൂരമായ ഈ തമാശ ജേഡ് പിങ്കറ്റ് സ്മിത്തിന്റെ ഭര്‍ത്താവും നടനുമായ വില്‍സ് സ്മിത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. സ്മിത്ത് ചാടിയെഴുന്നേറ്റു. എന്റെ ഭാര്യയുടെ പേര് നിങ്ങളുടെ വൃത്തികെട്ട വായില്‍നിന്ന് ഒഴിവാക്കുകയെന്ന് അദ്ദേഹം ആക്രോശിച്ചു. രണ്ടുതവണ ഇങ്ങനെ പൊട്ടിത്തെറിച്ച അദ്ദേഹം അടുത്ത നിമിഷം വേദിയിലേക്ക് കുതിച്ചു.
#badboys3 #gijane2 #willsmith #chrisrock #oscars #besttvever
— Guy Springthorpe (the pistol slug) (@GuySpringthorpe) March 28, 2022
Can't believe what I just saw live on screen pic.twitter.com/YiijPRQENt
എന്നിട്ട് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോവരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. വില്‍സ് സ്മിത്ത് എന്നെ ചതിച്ചെന്നായിരുന്നു അടികൊണ്ട് ഞെട്ടിത്തരിച്ചുപോയ ക്രിസ് റോക്കിന്റെ പ്രതികരണം. അതേസമയം, ക്രിസ് റോക്ക് ജേഡ് പിങ്കറ്റിനെ ഓസ്കര് വേദിയില്‍ പരിഹസിക്കുന്നത് ഇത് ആദ്യമല്ല. 2016ല്‍ റോക്ക് ചടങ്ങിന് ആതിഥേയത്വം വഹിച്ചപ്പോള്‍ ജേഡ് പിങ്കറ്റ് സ്മിത്ത് ഓസ്കര് ബഹിഷ്കരിക്കുന്നത് ഞാന്‍ റിഹാനയുടെ പാന്റീസ് ബഹിഷ്കരിക്കുന്നതുപോലെയാണ്, കാരണം എന്നെ ക്ഷണിച്ചിട്ടില്ല എന്നു പറഞ്ഞും ക്രിസ് റോക്ക് പരിഹസിച്ചിരുന്നു.
രോഷാകുലനായ വില്‍സ് സ്മിത്തിനെ ഡെന്‍സല്‍ വാഷിങ്ടണും ടൈലര്‍ പെറിയും ചേര്‍ന്ന് ആശ്വസിപ്പിച്ചു. ജേഡിനൊപ്പം തിരികെ ഇരിക്കുമ്പോള്‍ വില്‍സ് സ്മിത്ത് കണ്ണുതുടയ്ക്കുന്നതു കാണാമായിരുന്നെന്നു ഒരു മാധ്യമപ്രവര്ത്തകന് ട്വീറ്റ് ചെയ്തു. എന്തായാലും അവതാരകനെ തല്ലാനിടയായതിന് പിന്നീട് വില്‍സ് സ്മിത്ത് മാപ്പ് പറഞ്ഞു.
RELATED STORIES
പശ്ചിമ ബംഗാളിലെ അനധികൃത പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനം; മരിച്ചവരുടെ...
1 April 2025 6:55 AM GMTവിദ്യാർഥികളിലെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രിംകോടതിയുടെ ഇടപെടൽ:...
1 April 2025 6:46 AM GMTവഖ്ഫ് ഭേദഗതി ബില്ല് ഏപ്രിൽ രണ്ടിന് ലോക്സഭയിൽ അവതരിപ്പിക്കുമെന്ന്...
1 April 2025 6:42 AM GMT'എമ്പുരാന്' ധാര്‍മികതയുടെ ഗൂഢാലോചന: രണ്ട് മിനിറ്റ്, മൂന്ന് സെക്കന്റ് ...
1 April 2025 6:31 AM GMT'സമൂഹത്തിന് ഉപദ്രവകരമായവയിൽ നിന്ന് അകലം പാലിക്കുക': കെ എം മുഹമ്മദ്...
1 April 2025 6:28 AM GMTഎമ്പുരാൻ സിനിമ വിവാദം; വിഷയം പാർലമെൻ്റിൽ ഉന്നയിക്കാനൊരുങ്ങി സിപിഎം
1 April 2025 5:19 AM GMT