Flash News

ഡല്‍ഹി ആള്‍ക്കൂട്ട കൊല: എസ്ഡിപിഐ നേതാക്കള്‍ മദ്‌റസ സന്ദര്‍ശിച്ചു

ഡല്‍ഹി ആള്‍ക്കൂട്ട കൊല: എസ്ഡിപിഐ നേതാക്കള്‍ മദ്‌റസ സന്ദര്‍ശിച്ചു
X

ന്യൂഡല്‍ഹി: എട്ടുവയസ്സുകാരനായ മദ്‌റസാ വിദ്യാര്‍ഥിയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ഡല്‍ഹി മാളവ്യ നഗര്‍ എസ്ഡിപിഐ ഡല്‍ഹി സ്റ്റേറ്റ് നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ ഡല്‍ഹി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. അസ്‌ലം അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജുമുഅ നമസ്‌കാരത്തിന് ശേഷം സംഭവം നടന്ന മദ്‌റസയും കൊല്ലപ്പെട്ട മുഹമ്മദ് അസീമിന്റെ ബന്ധുക്കളേയും സന്ദര്‍ശിച്ചത്. കുടുംബത്തെ ആശ്വസിപ്പിച്ച നേതാക്കള്‍ നിയമ സഹായം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മനോജ് കുമാറും പ്രാദേശിക നേതാക്കളും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ആള്‍ക്കൂട്ട വംശീയ കൊലക്കെതിരേ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ എത്രയും വേഗം പിടികൂടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ഡല്‍ഹി മാളവ്യ നഗറില്‍ എട്ടുവയസ്സുകാരനായ മദ്‌റസാ വിദ്യാര്‍ഥി മുഹമ്മദ് അസീമിനെ അക്രമി സംഘം അടിച്ചു കൊന്നത്. ബീഗംപൂരില്‍ മദറസാ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ യാതൊരു പ്രകോപനവും കൂടാതെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. പള്ളിക്കെതിരേ നിരന്തരം അക്രമം നടത്താറുള്ള സംഘമാണ് കൊലക്ക് പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
മദ്‌റസ അവധിയായതിനാല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന ചില വിദ്യാര്‍ത്ഥികള്‍ മദ്‌റസാ പരിസരത്ത് കളിക്കുന്നതിനിടയില്‍ ഒരു സംഘം ആളുകള്‍ വന്നു വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു. ആ പ്രദേശത്തു തന്നെയുള്ള ആളുകളാണ് കൊലപാതകം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആസിമിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടേയാണ് മരിച്ചത്. മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രദേശവാസികളില്‍ നിന്ന് നിരന്തരമായ പ്രകോപനങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടാകാറുണ്ടെന്ന് മദ്‌റസ അധികൃതര്‍ പറഞ്ഞു. മദ്‌റസയും പള്ളിയുമായി ഉപയോഗിക്കുന്ന കെട്ടിടത്തിലേക്ക് മദ്യക്കുപ്പികള്‍ എറിയുന്നതു നേരത്തെ തന്നെ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it