Alappuzha

കനത്ത മഴ:അരൂരില്‍ വെള്ളക്കെട്ട് രൂക്ഷം ; കാനകള്‍ കവിഞ്ഞ് വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക്

മാലിന്യങ്ങള്‍ നിറഞ്ഞതാണ് കാനകളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപെടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.ദേശിയ പാതയിലെ കാനനിര്‍മ്മാണം എങ്ങുമെത്താതും മാലിന്യം നീക്കംചെയ്യാത്തതും കൊവിഡ് മഹാമാരി ഭീക്ഷണിയില്‍ കഴിയുന്ന ഘട്ടത്തില്‍ പകര്‍ച്ചവ്യാധികള്‍ ഉല്‍പ്പടെയുള്ള സാംക്രമിക രോഗങ്ങള്‍ക്ക് സാധ്യതയേറെയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു

കനത്ത മഴ:അരൂരില്‍ വെള്ളക്കെട്ട് രൂക്ഷം ; കാനകള്‍ കവിഞ്ഞ് വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക്
X

അരൂര്‍: ചൊവ്വാഴ്ച്ച രാത്രി തുടങ്ങിയ കനത്ത മഴയില്‍ അരൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.കാനകള്‍ കവിഞ്ഞാണ് വെള്ളം ഒഴുകുന്നത്.ഇതേ തുടര്‍ന്ന് മാലിന്യങ്ങളും ഒഴുകി പരക്കുകയാണ്.മാലിന്യങ്ങള്‍ നിറഞ്ഞതാണ് കാനകളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപെടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.ദേശിയ പാതയിലെ കാനനിര്‍മ്മാണം എങ്ങുമെത്താതും മാലിന്യം നീക്കംചെയ്യാത്തതും കൊവിഡ് മഹാമാരി ഭീക്ഷണിയില്‍ കഴിയുന്ന ഘട്ടത്തില്‍ പകര്‍ച്ചവ്യാധികള്‍ ഉല്‍പ്പടെയുള്ള സാംക്രമിക രോഗങ്ങള്‍ക്ക് സാധ്യതയേറെയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

ജനങ്ങള്‍ നേരിടുന്ന ദുരവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് ഐഎന്‍എല്‍ ജില്ലാജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് ആവശ്യപ്പെട്ടു.പെരുപറംമ്പ്, ഓതിക്കന്‍ പറംമ്പ്, വെളിപറമ്പ്, ആറ്റുപുറം ചന്തിരൂര്‍, ലക്ഷംവീട് ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.വെള്ളം ഒഴുകികൊണ്ടിരുന്ന തോടുകളിലേക്ക് കാന ഇല്ലാത്തതാണ് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഒരു രാത്രി കൊണ്ട് പെയ്ത മഴയിലാണ് ഇത്രയും രൂക്ഷമായ വെള്ളക്കെട്ടിലേക്ക് വഴി തെളിച്ചത്. വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുന്നതോടെ ഈപ്രദേശങ്ങള്‍പൂര്‍ണ്ണമായിവെള്ളത്തിനടിയിലാകുന്ന സ്ഥിതിയിലാകും.

Next Story

RELATED STORIES

Share it