- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാര്‍ട്ടൂണിസ്റ്റ് ബാദുഷ അനുസ്മരണവും രാജ്യാന്തര കാരിക്കേച്ചര്‍ പ്രദര്‍ശനവും നടന്നു
കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ രാജ്യന്തര കാരിക്കേച്ചര്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു
കൊച്ചി : കാര്‍ട്ടൂണിസ്റ്റും സ്പീഡ് കാരിക്കേച്ചറിസ്റ്റുമായിരുന്ന കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെയുടെ ചരമ ദിനത്തോടനുബന്ധിച്ച് എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്ക് സാംസ്‌കാരിക കേന്ദ്രത്തില്‍ കാര്‍ട്ടൂണ്‍മാന്‍ കാരിക്കേച്ചര്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു.രാജ്യന്തര കാരിക്കേച്ചര്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ബാദുഷ വരച്ച കാരിക്കേച്ചര്‍ അനശ്ചാദനം ചെയ്തു കൊണ്ടാണ് മേയര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.
ചടങ്ങില്‍ സ്പീഡ് കാരിക്കേച്ചറിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന്‍ ജി സി ഡി എ ചെയര്‍മാന്‍ ചന്ദ്രന്‍ പിള്ളയുടെയും ഡെപ്യൂട്ടി കലക്ടര്‍ വൃന്ദാ മോഹന്‍ദാസിന്റെയും കാരിക്കേച്ചര്‍ വരച്ചു. മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുകളായ ബാലചന്ദ്രന്‍,അരവിന്ദന്‍,പ്രസന്നന്‍ ആനിക്കാട്,സജ്ജീവ് ബാലകൃഷ്ണന്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍,കൗണ്‍സിലര്‍ ശാന്താ വിജയന്‍, ഷീലാ കൊച്ചൗസേഫ്,കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ് കുമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാധവന്‍കുട്ടി നന്ദിലേത്ത്,ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി പ്രകാശ്, സെക്രട്ടറി രവി,സനു സത്യന്‍, എ സഹദ്,ഹസ്സന്‍ കോട്ടേപ്പറമ്പില്‍,ഷാനവാസ് മുടിക്കല്‍, ബഷീര്‍ കീഴ്‌ശ്ശേരി,അസീസ് കരുവാരക്കുണ്ട്, പ്രിന്‍സ്, ആസിഫ് അലി കോമു ആശിഷ് തോമസ്, ഡോ. ജിന്‍സി സൂസന്‍ മത്തായി, സൗരഭ് സത്യന്‍,ഇസ്മായില്‍ പങ്കെടുത്തു.
പ്രദര്‍ശനത്തില്‍ കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ രചനകളും വിദേശത്തും ഇന്ത്യയിലുമുള്ള വിവിധ കാരിക്കേച്ചറിസ്റ്റുകള്‍ ബാദുഷയെ വരച്ച രചനകളും ഏറെ ശ്രദ്ധേയമായി.ഇതോടൊപ്പം കേരളത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്നുള്ള കാരിക്കേച്ചറിസ്റ്റുകള്‍ പ്രദര്‍ശനം സന്ദര്‍ശിച്ച എല്ലാവര്‍ക്കും കാരിക്കേച്ചറുകള്‍ സൗജന്യമായി വരച്ചു നല്‍കി.ചിത്ര,കാര്‍ട്ടൂണ്‍ രചന മല്‍സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. കാര്‍ട്ടൂണ്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയും പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍, ലോറം വെല്‍നസ് കെയര്‍,ലേണ്‍വെയര്‍ കിഡ്‌സ് സി എസ് ആര്‍ ഡിവിഷനുകളും ഒത്തു ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
RELATED STORIES
പുസ്തക വിവാദം; ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി...
16 Jan 2025 8:15 AM GMTനെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
16 Jan 2025 7:53 AM GMTകാട്ടാന നാട്ടിലിറങ്ങിയല്ലല്ലോ ആളുകളെ കൊന്നത് കാട്ടിനുള്ളില്‍...
16 Jan 2025 7:35 AM GMT15കാരിയെ താലിചാര്‍ത്തി പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മാതാവും യുവാവും...
16 Jan 2025 7:14 AM GMTകലാമണ്ഡലത്തിനിത് പുതിയ ചരിത്രം; നൃത്താധ്യാപകനായി ആര്‍എല്‍വി...
16 Jan 2025 7:07 AM GMTവയസ്സ് 124; ക്യൂ ചൈഷിയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍ ഇതാണ്
16 Jan 2025 6:45 AM GMT