- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്ഡിപി ഐ
എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി എറണാകുളം ഡിവിഷന് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീര്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എസ്ഡിപിഐ എറണാകുളം മണ്ഡലം കമ്മിറ്റി കെഎസ്ഇബി എറണാകുളം ഡിവിഷന് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
ജനക്ഷേമ പദ്ധതികള്‍ക്ക് പകരം കേന്ദ്ര സര്‍ക്കാരിനെ പോലെ ജനങ്ങളെ ചൂഷണം ചെയ്യുന്ന പദ്ധതികളാണ് കേരള സര്‍ക്കാരും തയ്യാറാക്കുന്നതെന്ന് മുഹമ്മദ് ഷമീര്‍ പറഞ്ഞു.ഇത്തരത്തില്‍ ജനവിരുദ്ധ നയവുമായി മുന്നോട്ട് പോകാനാണ് ഇടത് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ത്രിപുരയിലും , വെസ്റ്റ് ബംഗാളിലും പാര്‍ട്ടിക്ക് സംഭവിച്ചത് തന്നെ കേരളത്തിലും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.മണ്ഡലം പ്രസിഡന്റ് ഹാരിസ് ഉമ്മര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സിറാജ് കോയ സ്വാഗതം പറഞ്ഞു.ഖജാന്‍ജി സലാം പറക്കാടന്‍ നന്ദി പറഞ്ഞു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ നജീബ് മുഹമ്മദ്, സുബൈര്‍ മുഹമ്മദ് പങ്കെടുത്തു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT