Ernakulam

ഹാര്‍ട്ട് ബീറ്റ്സ് : കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്‍ ഐഎംഎയുമായി കൈകോര്‍ക്കുന്നു

ചലച്ചിത്രതാരം പത്മശ്രീ ഭരത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ളതാണ് കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്‍.എയ്ഞ്ചല്‍ ഇന്റര്‍നാണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു വേദിയില്‍ 35000 സ്‌കൂള്‍ കുട്ടികള്‍ക്ക് ഏകദിന ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്നിംഗ് (സിപിആര്‍) നല്‍കുന്നതാണ് ഹാര്‍ട്ട് ബീറ്റ്സ് എന്ന പദ്ധതി

ഹാര്‍ട്ട് ബീറ്റ്സ് : കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്‍ ഐഎംഎയുമായി കൈകോര്‍ക്കുന്നു
X

കൊച്ചി :പെട്ടെന്നുളള ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണത്തിന്റെ തോത് കുറയ്ക്കാനുള്ള സവിശേഷ ദൗത്യവുമായി എറണാകുളം ജില്ലാ ഭരണകൂടവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ശാഖയും സംയുക്തമായി നടപ്പാക്കുന്ന ഹാര്‍ട്ട് ബീറ്റ്സ് പദ്ധതിയുമായി പത്മശ്രീ ഭരത് മമ്മൂട്ടി സാരഥ്യം വഹിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു. ഹാര്‍ട്ട് ബീറ്റ്സ് പ്രോഗ്രാം വൈസ് ചെയര്‍മാന്‍ ഡോ. എം ഐ ജുനൈദ് റഹ്മാന്‍, ഐഎംഎ കൊച്ചി ശാഖ വൈസ് പ്രസിഡന്റ് ഡോ. ഹനീഷ് മീരാസ എന്നിവരോടാണ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മമ്മൂട്ടി സമ്മതം അറിയച്ചത്. എയ്ഞ്ചല്‍ ഇന്റര്‍നാണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു വേദിയില്‍ 35000 സ്‌കൂള്‍ കുട്ടികള്‍ക്ക് ഏകദിന ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്നിംഗ് (സിപിആര്‍) നല്‍കുന്നതാണ് ഹാര്‍ട്ട് ബീറ്റ്സ് എന്ന പദ്ധതി.

Next Story

RELATED STORIES

Share it