Sub Lead

മൃതദേഹം സംസ്‌കരിച്ച് നാലാം ദിവസം പരേതന്‍ തിരിച്ചെത്തി; മരണാനന്തര ചടങ്ങില്‍ സംഘര്‍ഷം

നവംബര്‍ പത്തിന് പോലിസ് വീട്ടിലേക്ക് ഫോണ്‍ ചെയ്തു. സബര്‍മതി നദീതീരത്ത് നിന്ന് ഒരു ജീര്‍ണിച്ച മൃതദേഹം ലഭിച്ചിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.

മൃതദേഹം സംസ്‌കരിച്ച് നാലാം ദിവസം പരേതന്‍ തിരിച്ചെത്തി; മരണാനന്തര ചടങ്ങില്‍ സംഘര്‍ഷം
X

അഹമദാബാദ്: മരണനാന്തര ചടങ്ങിനിടെ എത്തിയ പരേതന്‍ സംഘര്‍ഷം സൃഷ്ടിച്ചു. നാലു ദിവസം മുമ്പ് വീട്ടുകാര്‍ മതാചാര പ്രകാരം സംസ്‌കരിച്ച ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ നരോദ പ്രദേശവാസിയായ ബ്രിജേഷ് സുത്താറാണ് മരണാനന്തര ചടങ്ങിനിടെ പ്രത്യക്ഷപ്പെട്ട് സംഘര്‍ഷം സൃഷ്ടിച്ചത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.

നരോദയില്‍ ബിസിനസ് ചെയ്യുന്ന 42കാരനായ സുത്താറിനെ ഒക്ടോബര്‍ 27ന് കാണാതായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാലും വിവരങ്ങളൊന്നും ലഭിക്കാത്തതിനാലും വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമുള്ള മാനസിക സമ്മര്‍ദ്ദം മൂലം വീടുവിട്ട് പോയെന്നായിരുന്നു അനുമാനം. എന്നാല്‍, നവംബര്‍ പത്തിന് പോലിസ് വീട്ടിലേക്ക് ഫോണ്‍ ചെയ്തു. സബര്‍മതി നദീതീരത്ത് നിന്ന് ഒരു ജീര്‍ണിച്ച മൃതദേഹം ലഭിച്ചിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. അഞ്ചു ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീട്ടുകാര്‍ മൃതദേഹം അന്നു തന്നെ മതാചാരപ്രകാരം സംസ്‌കരിച്ചു.

തുടര്‍ന്ന് നവംബര്‍ 14ന് മരണാനന്തര ചടങ്ങുകള്‍ നടത്തുന്ന സമയത്ത് ബ്രിജേഷ് തിരികെയെത്തുകയായിരുന്നു. ചടങ്ങുകള്‍ കണ്ട ഇയാള്‍ അവിടെ സംഘര്‍ഷം അഴിച്ചുവിട്ടു. പ്രദേശവാസികളും കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഇയാളെ സമാധാനിപ്പിച്ചത്. ഇതോടെ യഥാര്‍ത്ഥത്തില്‍ ആരാണ് മരിച്ചത് എന്നറിയാന്‍ പോലിസ് അന്വേഷണം തുടങ്ങി. സംസ്‌കരിച്ച മൃതദേഹത്തിന്റെ സൂക്ഷിപ്പുകള്‍ കുടത്തിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും യഥാര്‍ത്ഥത്തില്‍ മരിച്ചയാളുടെ കുടുംബത്തെ തിരിച്ചറിയുകയാണെങ്കില്‍ അവര്‍ക്ക് കൈമാറുമെന്ന് കുടുംബവും അറിയിച്ചു.

Next Story

RELATED STORIES

Share it