Idukki

ആടിന് തീറ്റ ശേഖരിക്കാന്‍ മരത്തില്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ആടിന് തീറ്റ ശേഖരിക്കാന്‍ മരത്തില്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
X

ഇടുക്കി: ഇടുക്കിയില്‍ ആടിന് തീറ്റ ശേഖരിക്കാന്‍ മരത്തില്‍ കയറിയയാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ടമൂന്നാറിലാണ് സംഭവം. ചട്ട മൂന്നാര്‍ സ്വദേശി ഗണേശനാണ് മരിച്ചത്. വീട്ടില്‍ വളര്‍ത്തുന്ന ആടിന് തീറ്റ ശേഖരിക്കാനായിട്ടാണ് അടുത്തുള്ള ഒരു എസ്റ്റേറ്റിലേക്ക് ഇയാള്‍ പോയത്.

ചീമക്കൊന്നയുടെ കൊമ്പുകള്‍ വെട്ടുന്നതിനിടയില്‍ മരത്തിന്റെ ഒരു ശിഖരം വൈദ്യുത കമ്പിയില്‍ കുടുങ്ങിയിരുന്നു. അത് വലിച്ചെടുക്കുന്നതിനിടയിലാണ് വൈദ്യുതാഘാതമേല്‍ക്കുന്നത്. ഒറ്റയ്ക്കായിരുന്നു ഗണേശന്‍ ആടിനുള്ള തീറ്റ ശേഖരിക്കാന്‍ എത്തിയിരുന്നത്.

ഇന്ന് രാവിലെ എസ്റ്റേറ്റിലെത്തിയ തൊഴിലാളികളാണ് ഇയാള്‍ മരക്കൊമ്പില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. തൊഴിലാളികള്‍ ഉടന്‍ തന്നെ മറയൂര്‍ പോലിസിനെ വിവരമറിയിച്ചു. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.




Next Story

RELATED STORIES

Share it