Idukki

കട്ടപ്പനയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ നിക്ഷേപകന്‍ ജീവനൊടുക്കി; ഭാര്യയുടെ ചികിത്സയ്ക്കായി പണം നല്‍കിയില്ല

ആത്മഹത്യ നടന്നത് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നിലാണ്.

കട്ടപ്പനയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ നിക്ഷേപകന്‍ ജീവനൊടുക്കി; ഭാര്യയുടെ ചികിത്സയ്ക്കായി പണം നല്‍കിയില്ല
X

ഇടുക്കി: കട്ടപ്പനയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ നിലയില്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് സൊസൈറ്റിക്ക് മുന്‍പില്‍ വച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് സാബുവിനെ ആത്മഹത്യനിലയില്‍ കണ്ടത്. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ സൊസൈറ്റിയില്‍ എത്തിയിരുന്നു. എന്നാല്‍ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.

ആത്മഹത്യ നടന്നത് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നിലാണ്.ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ച് ചെന്നപ്പോള്‍ അപമാനിക്കുകയും പിടിച്ചു തള്ളുകയും ചെയ്തിരുന്നു.ഇനി ആര്‍ക്കും ഈ അവസ്ഥ വരരുതെന്ന് എന്ന് എഴുതിയ സാബുവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.ബാങ്കിന് മുന്നില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം നടക്കുന്നുണ്ട്.


Next Story

RELATED STORIES

Share it