Idukki

മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവം; അയല്‍വാസികളായ മാതാവും മകനും റിമാന്റില്‍

മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവം; അയല്‍വാസികളായ മാതാവും മകനും റിമാന്റില്‍
X

ഉപ്പുതറ(ഇടുക്കി): വീടിന്റെ ജനല്‍ച്ചില്ല് നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസികളുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. മാട്ടുതാവളം മുന്തിരിങ്ങാട്ട് ജനീഷ് (41) ആണു മരിച്ചത്. സംഭവത്തില്‍ അയല്‍വാസികളായ പൂക്കൊമ്പില്‍ എല്‍സമ്മ (48), മകന്‍ ബിബിന്‍ (21) എന്നിവര്‍ അറസ്റ്റിലായി. ഇരുകുടുംബങ്ങളും തമ്മില്‍ മുന്‍പും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച എല്‍സമ്മയുടെ വീട്ടിലെത്തിയ ജനീഷ് ജനല്‍ച്ചില്ല് നശിപ്പിച്ചെന്നു പോലിസ് പറയുന്നു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ എല്‍സമ്മയും ബിബിനും ജനീഷിന്റെ വീട്ടിലെത്തി.

തര്‍ക്കത്തിനിടെ ഇരുവരും ചേര്‍ന്നു ജനീഷിനെ മര്‍ദിച്ചെന്നാണ് പോലിസ് പറയുന്നത്. പരിക്കേറ്റു ബോധരഹിതനായ ജനീഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു. എല്‍സമ്മയും ബിബിനും പോലിസില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. ജനീഷിന്റെ സംസ്‌കാരം നടത്തി. പിതാവ്: ജോസ്. അമ്മ: ഏലിയാമ്മ. സഹോദരങ്ങള്‍: അനീഷ്, ജെമിനി.





Next Story

RELATED STORIES

Share it