Kannur

കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തെ മത മതിലുകള്‍ കൊണ്ട് വ്യഭിചരിക്കരുത്: എസ് വൈ എഫ്

കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തെ മത മതിലുകള്‍ കൊണ്ട് വ്യഭിചരിക്കരുത്: എസ് വൈ എഫ്
X

സയ്യിദ് ത്വാഹാ തങ്ങള്‍(പ്രസിഡന്റ്), എം പി ഇബ്രാഹീം(ജനറല്‍ സെക്രട്ടറി), മിസ്തഹ് വഹബി എളമ്പാറ(ഖജാഞ്ചി).

കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തെ മത മതിലുകള്‍ കൊണ്ട് വ്യഭിചരിക്കരുത്: എസ് വൈ എഫ്മതാധിഷ്ഠിത പൗരത്വ നിയമത്തിനു ശ്രമിച്ച ബിജെപി സര്‍ക്കാര്‍ ചരിത്രത്തെ മത മതിലുകള്‍ കൊണ്ട് വ്യഭിചരിക്കരുതെന്നും ഇതിനെതിരേ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മതേതര മനസ്സുകള്‍ ഉണരണമെന്നും എസ് വൈ എഫ് ആവശ്യപ്പെട്ടു. എസ് വൈ എഫ് മട്ടന്നൂര്‍ മേഖലയുടെ പുതിയ ഭാരവാഹികളായി സയ്യിദ് ത്വാഹാ തങ്ങള്‍ പെരിയത്തില്‍(പ്രസിഡന്റ്), മുഹമ്മദ് കീച്ചേരി, ഹനീഫ് പെരിയത്തില്‍ (വൈസ് പ്രസിഡന്റുമാര്‍), ഇബ്രാഹീം എംപി (ജനറല്‍ സെക്രട്ടറി), അബ്ദുര്‍റഹ്മാന്‍ പെരിയത്തില്‍, സല്‍മാന്‍ ദാറാനി വെമ്പടി(ജോയിന്റ് സെക്രട്ടറിമാര്‍), മിസ്തഹ് വഹബി എളമ്പാറ(ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. സി.എസ് അബ്ദുസ്സലാം മൗലവി മുഴക്കുന്ന് ഉദ്ഘാടനം ചെയ്തു. മിസ്തഹ് വഹബി എളമ്പാറ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സലീം വഹബി പെരിങ്ങത്തൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സല്‍മാന്‍ ദാറാനി വെമ്പടി, മുഹമ്മദ് പെരിയത്തില്‍, മുഹമ്മദ് കീച്ചേരി, ഫായിസ് വെളിയമ്പ്ര, സ്വാലിഹ് വെളിയമ്പ്ര, ഇബ്രാഹിം എം.പി പെരിയത്തില്‍, ഹനീഫ് പെരിയത്തില്‍ സംസാരിച്ചു.

Central government should not defile history with religious walls: SYF





Next Story

RELATED STORIES

Share it