Kannur

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ 24 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ 24 പേര്‍ക്കു കൂടി രോഗമുക്തി
X

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 24 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1183 ആയി. ബാക്കി 392 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ള്ളിക്കല്‍ സ്വദേശി 29 കാരന്‍, മുഴക്കുന്ന് സ്വദേശികളായ 22 കാരന്‍, 44 കാരി, 22 കാരന്‍, ഉദയഗിരി സ്വദേശി 49 കാരി, പെരിങ്ങോം സ്വദേശി 32 കാരി, കരിവെള്ളൂര്‍ സ്വദേശി 23 കാരി, പയ്യന്നൂര്‍ സ്വദേശി 42 കാരി, കൂത്തുപറമ്പ് സ്വദേശി 44 കാരന്‍, പരിയാരം സ്വദേശികളായ 30 കാരന്‍, 39 കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 25 കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശി 45 കാരി എന്നിവര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നാണ് രോഗമുക്തി നേടിയത്. പരിയാരം സ്വദേശി 26കാരന്‍, ചെറുതാഴം സ്വദേശി 35 കാരി, ഉളിക്കല്‍ സ്വദേശി 35 കാരി, കടന്നപ്പള്ളി - പാണപ്പുഴ സ്വദേശി 43 കാരി, ചപ്പാരപ്പടവ് സ്വദേശി 42 കാരി എന്നിവര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും രോഗമുക്തി നേടി.

ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തലശ്ശേരി സ്വദേശി 43 കാരി, കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 24 കാരന്‍, ആയുര്‍വേദ ആശുപത്രി സിഎഫ്എല്‍ടിസിയില്‍ ചികില്‍സയിലായിരുന്ന ചെങ്ങളായി സ്വദേശി 34 കാരി, ശ്രീകണ്ഠാപുരം സ്വദേശി 37 കാരി, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ ചികില്‍സയിലായിരുന്ന മാടായി സ്വദേശി 40 കാരന്‍, മിലിറ്ററി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഒരു ഡിഎസ് സി ഉദ്യോഗസ്ഥന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായ മറ്റുള്ളവര്‍.

Covid: 24 more people have been cured in Kannur district





Next Story

RELATED STORIES

Share it