Sub Lead

പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ''കുറുവ സംഘാംഗം'' വീണ്ടും പിടിയില്‍; പിടികൂടിയത് കായലില്‍ നിന്ന്‌

കായലോരത്തെ കലുങ്കിനു താഴെ വെള്ളത്തിലിറങ്ങി ഒളിച്ചിരുന്ന പ്രതിയെ രാത്രിയാണ് പോലിസ് പിടികൂടിയത്.

പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കുറുവ സംഘാംഗം വീണ്ടും പിടിയില്‍; പിടികൂടിയത് കായലില്‍ നിന്ന്‌
X

ആലപ്പുഴ: പോലിസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ മോഷണക്കേസ് പ്രതിയെ പിടികൂടി. തമിഴ്‌നാട്ടിലെ ''കുറുവ സംഘത്തില്‍'' നിന്നുള്ളയാളാണെന്ന് പറയപ്പെടുന്ന സന്തോഷ് സെല്‍വമാണ് വീണ്ടും പിടിയിലായത്. അതിസാഹസികമായാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

കുണ്ടന്നൂര്‍ മേല്‍പാലത്തിനു താഴെ സ്ലിപ് റോഡില്‍ നിന്ന് ഇന്നലെ വൈകീട്ട് 6.15ന് ആയിരുന്നു സന്തോഷിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയില്‍ നടക്കുന്ന മോഷണങ്ങളിലെ പ്രതി കുണ്ടന്നൂര്‍ പാലത്തിനു താഴെ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണു മണ്ണഞ്ചേരിയില്‍ നിന്നുള്ള പോലിസ് സംഘം കൊച്ചിയിലെത്തിയത്. പാലത്തിനു താഴെ കായലിനോടു ചേര്‍ന്നുള്ള ഭാഗത്തു തമ്പടിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളുടെ സംഘത്തെ പരിശോധിക്കുന്നതിനിടെയാണു സന്തോഷിനെ കണ്ടെത്തിയത്. താല്‍ക്കാലിക ടെന്റിനുള്ളില്‍ തറയില്‍ കുഴിയെടുത്ത് അതിനുള്ളില്‍ ചുരുണ്ടുകൂടി കിടന്ന ശേഷം ടാര്‍പോളിന്‍ കൊണ്ടു മൂടി ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍.

പോലിസിനെ കണ്ട് ഓടാന്‍ ശ്രമിച്ച പ്രതിയെയും ഒപ്പമുണ്ടായിരുന്ന മണികണ്ഠന്‍ എന്നയാളെയും പിടികൂടി വിലങ്ങു വച്ചു ജീപ്പില്‍ കയറ്റുന്നതിനിടെ സംഘത്തിലെ സ്ത്രീകള്‍ ജീപ്പ് വളഞ്ഞു. ഈ ബഹളത്തിനിടെ സന്തോഷ് ശെല്‍വന്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ ശേഷം, കായലോരത്ത് ഉയരത്തില്‍ കുറ്റിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്ന ചതുപ്പു പ്രദേശത്തേക്ക് ഓടി മറയുകയായിരുന്നു. ഇതോടെ, മണ്ണഞ്ചേരി പൊലീസ് കൊച്ചി സിറ്റി പൊലീസിനെ വിവരം അറിയിച്ചു. എഴുപത്തഞ്ചോളം പേരടങ്ങുന്ന പോലിസ് സംഘം ഉടന്‍ സ്ഥലത്തെത്തി വ്യാപക തിരച്ചില്‍ ആരംഭിച്ചു. കായലോരത്തെ കലുങ്കിനു താഴെ വെള്ളത്തിലിറങ്ങി ഒളിച്ചിരുന്ന പ്രതിയെ രാത്രിയാണ് പോലിസ് പിടികൂടിയത്.

Next Story

RELATED STORIES

Share it