Kannur

മുഴപ്പിലങ്ങാട് മഠം സമരപ്പന്തല്‍ എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് സന്ദര്‍ശിച്ചു

മുഴപ്പിലങ്ങാട് മഠം സമരപ്പന്തല്‍ എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് സന്ദര്‍ശിച്ചു
X
മുഴപ്പിലങ്ങാട്: നടപ്പാത ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന മുഴപ്പിലങ്ങാട് മഠം സമരപ്പന്തല്‍ എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ദീന്‍ ശനിയാഴ്ച്ച വൈകീട്ട് സന്ദര്‍ശിച്ചു.ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാത എന്ന ന്യായമായ ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരത്തിന് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്ന് എ.സി ജലാലുദീന്‍ അറിയിച്ചു. നാട്ടില്‍ വികസനം വേണം. പക്ഷേ അത് നാട്ടുകാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചാവരുത് എന്നും ജലാലുദ്ദീന്‍ പറഞ്ഞു.

ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇബ്രാഹിം കൂത്തുപറമ്പ്, കെ.വി റജീന ടീച്ചര്‍, ആക്ഷന്‍ കമ്മിറ്റിയംഗങ്ങളായ അറത്തില്‍ സുന്ദരന്‍, തറമ്മല്‍ നിയാസ്, സി ദാസന്‍ , സി.എം നജീബ്, ഷാനിര്‍ ടി, ഫര്‍സീന നിബ്രാസ് എന്നിവര്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it