- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍

കണ്ണൂര്‍: കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍. ഉളിയില്‍ തെക്കന്‍പൊയില്‍ ഭാഗത്തെ വീട്ടമ്മയെയാണ് കെഎസ്ഇബി ഇരിട്ടി സെക്ഷനിലെ ജീവനക്കാരായ ലൈന്‍ മാന്‍ കെ കെ സജിത്ത്, കെ ശശിധരന്‍, പി കെ സുധീഷ്, വി ജി സാബു എന്നിവര്‍ ചേര്‍ന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കെഎസ്ഇബി ഇരിട്ടി സെക്ഷന്‍ പരിധിയിലെ ഉളിയില്‍, തെക്കന്‍പൊയില്‍ റോഡില്‍ പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുമ്പോഴാണ് സമീപത്തെ വീട്ടില്‍ നിന്ന് നിലവിളി ശബ്ദം കേട്ടത്. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ സമീപത്ത് അധികമാരും ഉണ്ടായിരുന്നില്ല. ബഹളം കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ ജീപ്പിലുണ്ടായിരുന്ന കയറെടുത്ത് കിണറ്റിനകത്തേക്കിറങ്ങി വീട്ടമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. സമയോചിതവുമായ ഇടപെടലിലൂടെ വീട്ടമ്മയുടെ ജീവന്‍ രക്ഷിച്ച ജീവനക്കാരെ കെഎസ്ഇബി അഭിനന്ദിച്ചു.
KSEB employees rescue a housewife who fell into a well
RELATED STORIES
സര്ക്കാര് നിര്ദ്ദേശം തള്ളി എബിവിപി കോളജുകളില് വിഭജനഭീതി ദിനം...
14 Aug 2025 6:10 AM GMTവ്യാജവിഷമദ്യദുരന്തം: ആശുപത്രിയില് പ്രവേശിപ്പിച്ചവരില് 40...
14 Aug 2025 6:09 AM GMTമറ്റൊരു ഡോക്ടര് സ്വന്തമായി വാങ്ങിയ ഉപകരണം ഉപയോഗിക്കാനാകില്ല; കാരണം...
14 Aug 2025 5:50 AM GMT60 കോടി തട്ടിയതായി പരാതി; ശില്പ്പ ഷെട്ടിക്കും ഭര്ത്താവിനുമെതിരേ...
14 Aug 2025 5:41 AM GMTഹോസ്റ്റല് ഭക്ഷണം കഴിച്ചതിനെ തുടര്ന്ന് 50 വിദ്യാര്ഥികള്ക്ക്...
14 Aug 2025 5:38 AM GMTഒന്നിലധികം ബൂത്തുകളില് 655 പേരുടെ പേരുകള്; ബീഹാറില്...
14 Aug 2025 5:25 AM GMT