- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണാഘോഷം വീടുകളില്‍ മതി; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ഓണത്തോടനുബന്ധിച്ചുള്ള എല്ലാ ആഘോഷങ്ങളും അതീവ ജാഗ്രതയോടെ ലളിതമായ രീതിയില്‍ സ്വന്തം വീടുകളില്‍ ആഘോഷിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) ഡോ. കെ നാരായണ നായ്ക്ക് അറിയിച്ചു. സമ്പര്‍ക്കമുണ്ടാക്കുന്ന എല്ലാതരം പരിപാടികളില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്ന് രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഓണാഘോഷത്തിലെ പ്രധാന ചടങ്ങായ പൂക്കളമിടുന്നതിന് വീട്ടുമുറ്റത്തെ പൂക്കള്‍ മാത്രം ഉപയോഗിക്കുക. ഓണസദ്യ വീട്ടില്‍ നിന്നു മാത്രമാക്കുക, ഷോപ്പിങ് വീട്ടിലെ ഒന്നോ രണ്ടോ പേരെ മാത്രം ഉപയോഗിച്ച് നടത്തുക, പ്രായമായവരെയും കുട്ടികളെയും ഷോപ്പിങിനു കൊണ്ടുപോവാതിരിക്കുക. കടകളില്‍ സാമൂഹിക അകലം പാലിച്ചും മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ചും മാത്രം കയറുക, വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് കുറിച്ച് കൊണ്ടുപോവുക, സാനിറ്റൈസര്‍ എപ്പോഴും കയ്യില്‍ കരുതുകയും ഇടയ്ക്കിടെഉപയോഗിക്കുകയും ചെയ്യുക. കുടുംബ-അയല്‍പക്ക സന്ദര്‍ശനങ്ങളും ഒത്തുചേര്‍ന്നുള്ള ഭക്ഷണം കഴിക്കലും ഒഴിവാക്കുക. കിടപ്പു രോഗികളെയും മറ്റു ഗുരുതര രോഗമുള്ളവരെയും സമ്പര്‍ക്കമില്ലാതെ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.
വ്യാപാരികള്‍ ആള്‍ക്കൂട്ടമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം. മാര്‍ക്ക് ചെയ്ത ക്യു സംവിധാനം കാര്യക്ഷമമായി ഏര്‍പ്പെടുത്തണം. ഒരേസമയം അഞ്ചിലധികം പേരെ കടയിലേക്ക് ഒരു കാരണവശാലും പ്രവേശിപ്പിക്കരുത്. മാസ്‌ക് ശരിയായി ധരിച്ചവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഷോപ്പിങിന് മുമ്പും ശേഷവും കൈകള്‍ അണുവിമുക്തമാക്കാനുള്ള സൗകര്യം കടയോടനുബന്ധിച്ച് ഒരുക്കിയിരിക്കണം. കടകളിലെ ജീവനക്കാര്‍ മാസ്‌കും ഗ്ലൗസും അടക്കമുള്ള വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നുമാണ് നിര്‍ദേശം. ഓണം മാനവ ഐക്യത്തിന്റെയും ഐശ്വര്യത്തിന്റെയും ഉല്‍സവമാണെന്നും കൊവിഡ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള ജാഗ്രതയോടെയും ഐക്യത്തോടെയുമുള്ള പ്രവര്‍ത്തനമാണ് ഈ ഓണക്കാലം നമ്മോട് ആവശ്യപ്പെടുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
Onam celebrations are enough in homes; Department of Health with vigilance order
RELATED STORIES
പഹല്‍ഗാം ആക്രമണം; ഇന്ത്യയിലെ പാകിസ്താന് സൂപ്പര്‍ ലീഗ് സംപ്രേഷണം...
24 April 2025 5:40 PM GMTപഹല്‍ഗാം ആക്രമണം; രാഹുല്‍ ഗാന്ധി നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും; ...
24 April 2025 5:27 PM GMTകാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
24 April 2025 5:12 PM GMTഇന്ത്യയില്‍ ജാതി വിവേചനമില്ലെന്ന് പ്രചരിപ്പിക്കാന്‍...
24 April 2025 4:03 PM GMTശിവന്റെ വിഗ്രഹം നശിപ്പിച്ചത് കുരങ്ങുകള്‍; മദ്റസ ആക്രമിച്ചത്...
24 April 2025 3:10 PM GMTപെഹല്‍ഗാം ആക്രമണം സര്‍ക്കാരിന്റെ ഗൂഡാലോചനയെന്ന് അഭിപ്രായപ്പെട്ട...
24 April 2025 2:49 PM GMT