Kannur

രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഈ വര്‍ഷം 1,322 കോടി രൂപയുടെ വരുമാന വര്‍ധന

രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഈ വര്‍ഷം 1,322 കോടി രൂപയുടെ വരുമാന വര്‍ധന
X

കണ്ണൂര്‍: ആറുവര്‍ഷത്തെ കണക്ക് പ്രകാരം ഈ വര്‍ഷം രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനം സര്‍വകാല റെക്കോര്‍ഡ് നേടിയെന്നും വരുമാനത്തില്‍ 1,322 കോടി രൂപയുടെ വര്‍ധനവുണ്ടായെന്നും മന്ത്രി വി എന്‍ വാസവന്‍. രജിസ്‌ട്രേഷന്‍ വകുപ്പ് കിഫ്ബി ധനസഹായത്തോടെ കീഴൂരില്‍ നിര്‍മിച്ച ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതല്‍ വരുമാനമുള്ള വകുപ്പുകളില്‍ ഒന്നാണ് രജിസ്‌ട്രേഷന്‍.

ഈ നേട്ടം കൈവരിച്ചത് ഓഫിസുകളുടെ ആധുനികവല്‍ക്കരണവും ജീവനക്കാരുടെ നിസ്വാര്‍ത്ഥ സേവനവും കൊണ്ടാണ്. ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവന്നതോടെ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. മുഴുവന്‍ ആധാരങ്ങളും ഡിജിറ്റൈസ് ചെയ്യുന്ന പ്രവൃത്തി ആറുജില്ലകളില്‍ പൂര്‍ത്തീകരിച്ചു. ആധുനികവല്‍ക്കരണം കൊണ്ടുവന്നെങ്കിലും ആധാരം എഴുത്തുകാരെ സംരക്ഷിച്ചു കൊണ്ട് മാത്രമേ വകുപ്പ് മുന്നോട്ടുപോവൂ. അവരുടെ ക്ഷേമം ഉറപ്പുവരുത്തും. അധുനികവല്‍ക്കരണത്തിലൂടെ അഴിമതി ഇല്ലാതാക്കാന്‍ സാധിക്കുംമന്ത്രി പറഞ്ഞു.

ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനായി. ശിലാഫലകം അനാച്ഛാദനവും എംഎല്‍എ നിര്‍വഹിച്ചു. കേരളാ സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ (കെഎസ്‌സിസി) കണ്ണൂര്‍ റീജ്യനല്‍ മാനേജര്‍ സി രാകേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, അംഗം ലിസി ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത, വൈസ് ചെയര്‍മാന്‍ പി പി ഉസ്മാന്‍, സ്ഥിരം സമിതി അധ്യക്ഷ ടി കെ ഫസീല, കൗണ്‍സിലര്‍ പി രഘു, രജിസ്‌ട്രേഷന്‍ വകുപ്പ് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ സി മധു, ജില്ലാ രജിസ്ട്രാര്‍ ജനറല്‍ ബി എസ് ബീന, വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it