Latest News

ബീവറേജ് ഷോപ്പില്‍ ബാലികയെ ക്യൂവില്‍ നിര്‍ത്തി

ബീവറേജ് ഷോപ്പില്‍ ബാലികയെ ക്യൂവില്‍ നിര്‍ത്തി
X

പാലക്കാട്: പട്ടാമ്പിയിലെ ബീവറേജ് ഷോപ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്യൂവില്‍ നിര്‍ത്തി ബന്ധു. പത്ത് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് ബന്ധു വരിയില്‍ നിര്‍ത്തിയത്. ക്യൂവിലുണ്ടായിരുന്നവര്‍ ചോദ്യം ചെയ്തിട്ടും പെണ്‍കുട്ടിയെ മാറ്റാന്‍ തയാറായില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് പെണ്‍കുട്ടിയെ പട്ടാമ്പി തൃത്താല കരിമ്പിനക്കടവ് ബിവറേജ് ഔട്ട്‌ലറ്റിന്റെ പ്രീമിയം കൗണ്ടറില്‍ പെണ്‍കുട്ടിയെ ക്യൂ നിര്‍ത്തിയത്. പെണ്‍കുട്ടിയെയും കൂടെ വന്നയാളിനെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

Next Story

RELATED STORIES

Share it