- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ് ഡിപിഐ തളിപ്പറമ്പ് മേഖലാ വാഹന ജാഥയ്ക്കു തുടക്കം
പയ്യന്നൂര്‍: 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ് ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന മണ്ഡലം/മേഖലാ തല വാഹന പ്രചാരണ ജാഥ തളിപ്പറമ്പ് മേഖലയില്‍ തുടങ്ങി. എസ് ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഐക്യവും സൗഹാര്‍ദ്ദവും ഇല്ലാതാക്കുന്ന സംഘപരിവാര്‍ ഫാസിസത്തിനെതിരേ മതേതര വിശ്വാസികള്‍ ഒന്നിച്ച് മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസത്തിനെതിരേ പോരാടാന്‍ ഞങ്ങളുണ്ട് എന്ന് പറഞ്ഞ് വോട്ട് തട്ടുന്ന ഇടത്, വലത് മുന്നണികള്‍ രഹസ്യമായും പരസ്യമായും ഫാഷിസത്തിന് ദാസ്യപ്പണി ചെയ്യുന്ന വാര്‍ത്തകളാണ് ദിവസവും പുറത്തുവരുന്നത്. ബിജെപിക്ക് സ്വാധീനമില്ലാത്ത പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയത് ഇതിന്റെ ഉത്തമ ഉദാഹരണമാണ്. സമാനമാണ് തിരുവനന്തപുരത്ത് സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ചുകള്‍ ഓഫിസടക്കം ബിജെപിയിലേക്ക് ചേക്കേറിയതെന്നും നൗഷാദ് മംഗലശ്ശേരി പറഞ്ഞു.
പയ്യന്നൂര്‍ ബസ് സ്റ്റാന്റില്‍ ജാഥാ ക്യാപ്റ്റന്‍ എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പിന് പതാക കൈമാറിയാണ് മേഖലാ തല ജാഥ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ ബഷീര്‍ കണ്ണാടിപ്പറമ്പ് സംസാരിച്ചു.
SDPI Taliparamba Regional Vehicle Jatha begins
RELATED STORIES
ഐഎസ്എല്‍; തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ബ്ലാസ്റ്റേഴ്സിന്...
7 Nov 2024 4:18 PM GMTചൂരല്‍മലയിലെ ഭക്ഷ്യ വസ്തുക്കളില്‍ പുഴു; അന്വേഷണം നടത്താന്‍ നിര്‍ദേശം...
7 Nov 2024 3:49 PM GMTമജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍...
7 Nov 2024 3:33 PM GMTപി പി ദിവ്യയ്ക്കെതിരേ സിപിഎം നടപടി; പദവികളില്‍നിന്ന് നീക്കി,...
7 Nov 2024 3:27 PM GMTഷാരൂഖ് ഖാന് നേരെയും വധഭീഷണി; കേസെടുത്ത് മുംബൈ പോലിസ്
7 Nov 2024 1:30 PM GMTകാനഡയിലെ കോണ്‍സുലര്‍ കാംപുകള്‍ ഇന്ത്യ നിര്‍ത്തി വയ്ക്കുന്നു
7 Nov 2024 1:27 PM GMT