Latest News

പോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ

പോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
X

കണ്ണൂർ: വനിത സിവിൽ പോലിസ് ഓഫിസറായ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഒളിവിൽ പോയ ഭർത്താവ് പോലിസിൻ്റെ പിടിയിലായി. ചന്തേര പോലിസ് സ്റ്റേഷനിലെ സിപിഒ ആയ ദിവ്യശ്രീയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു ഭർത്താവായ രാജേഷ്. തുടർന്ന് ഒളിവിൽ പോയ രാജേഷിനെ കണ്ണൂർ പുതിയ തെരുവിൽ നിന്ന് വളപട്ടണം പോലിസ് കസ്റ്റഡിയിലെടുത്തു.

വൈകീട്ട് 5.45നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ദിവ്യശ്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ദിവ്യശ്രീയുടെ പിതാവ് വാസുവിനും പരിക്കേറ്റിരുന്നു. കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിൽ ചികിൽസ തേടിയ വാസുവിൻ്റെ നിലയും ഗുരുതരമാന്നെന്നറിയുന്നു. ഏതാനും നാളായി ദിവ്യശ്രീയും രാജേഷും തമ്മിലുള്ള ബന്ധം നല്ല നിലയിലായിരുന്നില്ല. ഇവർക്ക് ഏഴുവയസ്സ് പ്രായമുള്ള ഒരു മകനുണ്ട്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലാണുള്ളത്.

Next Story

RELATED STORIES

Share it