Kannur

കീഴ്പ്പളളി- പുതിയങ്ങാടി മേഖലയിലെ രൂക്ഷമായ കാട്ടാന ശല്യം; വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം: എസ്ഡിപിഐ

കീഴ്പ്പളളി- പുതിയങ്ങാടി മേഖലയിലെ രൂക്ഷമായ കാട്ടാന ശല്യം; വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം: എസ്ഡിപിഐ
X

കീഴ്പ്പളളി: കീഴ്പ്പളളി- പുതിയങ്ങാടി മേഖലകളില്‍ നിരന്തരമായുണ്ടാവുന്ന രൂക്ഷമായ കാട്ടാനശല്യം പരിഹരിക്കാന്‍ വനംവകുപ്പ് അധികൃതര്‍ നിസ്സംഗത വെടിഞ്ഞ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കീഴ്പ്പളളി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ആറളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാണ്. ഇത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജനവാസമേഖലയിലെ കാട്ടനശല്യത്തില്‍ ഇതിനിടെ പലരുടെയും ജീവന്‍തന്നെ നഷ്ടപ്പെട്ടിട്ടും കാട്ടാനകളെ ഫലപ്രദമായി തുരത്താനോ ശാശ്വതമായ പരിഹാരം കാണാനോ അധികൃതരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഒരു ഇടപെടലും ഇതുവരെ നടത്തിയിട്ടില്ല.

അബദ്ധത്തില്‍ വനത്തില്‍ കാലുകുത്തിയാലോ റോഡിലിറങ്ങിയ വന്യമ്യഗങ്ങളെ പിടികൂടിയാലോ കേസെടുക്കുന്ന വനംവകുപ്പ്, ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടും തിരിഞ്ഞുനോക്കാത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കണം. കാട്ടാനകളെ ജനവാസ മേഖലയില്‍നിന്ന് തുരത്താനുളള സത്വരനടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണം.

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും കീഴ്പ്പള്ളിയില്‍ നടന്ന ബ്രാഞ്ച് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം അബ്ദുല്‍ സത്താര്‍ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ 2021- 2024 വര്‍ഷത്തേക്കുള്ള പുതിയ ബ്രാഞ്ച് ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഭാരവാഹികള്‍: അബ്ദുറഹ്മാന്‍ (പ്രസിഡന്റ്), മുഹമ്മദ് അജ്‌സല്‍ (സെക്രട്ടറി), സി എച്ച് അസറുദ്ദീന്‍ (വൈസ് പ്രസിഡന്റ്), നൗഷാദ് വട്ടപ്പറമ്പ് (ജോ.സെക്രട്ടറി), പി എം മൂസക്കുട്ടി (ട്രഷറര്‍). മണ്ഡലം കമ്മിറ്റി അംഗം റാഷിദ് ആറളം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it