Kasaragod

കാസര്‍കോട് 872 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനം

കാസര്‍കോട് 872 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനം
X

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 872 പേര്‍ കൂടി കൊവിഡ്-19 പോസിറ്റീവായി. ബുധനാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനം ആണ്. 3632 പേരെ പരിശോധിച്ചതിലാണ് 872 പേര്‍ പോസിറ്റീവായത്. ചികില്‍സയിലുണ്ടായിരുന്ന 841 പേര്‍ കൊവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എ വി രാംദാസ് അറിയിച്ചു. നിലവില്‍ 8924 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്.

വീടുകളില്‍ 11232 പേരും സ്ഥാപനങ്ങളില്‍ 895 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12127 പേരാണ്. പുതിയതായി 1142 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 3546 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1577 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 925 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 906 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നു 841 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 45948 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 36667 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.

Kasargod 872 more Covid; TPR 24%

Next Story

RELATED STORIES

Share it