Kasaragod

കാസര്‍കോട് ഇന്ന് 1086 പേര്‍ക്ക് കൂടി കൊവിഡ്; 424 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ഇന്ന് 1086 പേര്‍ക്ക് കൂടി കൊവിഡ്; 424 പേര്‍ക്ക് രോഗമുക്തി
X

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 1086 പേര്‍ കൂടി കൊവിഡ്-19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 424 പേര്‍ കൊവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എ വി രാംദാസ് അറിയിച്ചു. നിലവില്‍ 8608 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്.

വീടുകളില്‍ 10471 പേരും സ്ഥാപനങ്ങളില്‍ 850 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 11321 പേരാണ്. പുതിയതായി 934 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 4992 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 2011 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 835 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 771 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 430 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 44170 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 35209 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.

Next Story

RELATED STORIES

Share it