Kasaragod

കിംഗ് കാനോത്ത് സമൂഹ വിവാഹം: മന്ത്രി യു ടി ഖാദര്‍ മുഖ്യാതിഥിയായി

ശനിയാഴ്ച രാവിലെ 11ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

എരിയപ്പാടി: കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ 20ാം വാര്‍ഷികത്തോനുബന്ധിച്ച് എരിയപ്പാടിയില്‍ കിംഗ് കാനോത്ത് സമൂഹ വിവാഹം സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 11ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങളും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും നികാഹിന് കാര്‍മികത്വം വഹിച്ചു. ആറ് പേരാണ് കിംഗ് കാനോത്ത് വേദിയില്‍ വിവാഹിതരായത്. അവര്‍ക്കുള്ള സ്വര്‍ണം, വസ്ത്രം, വിവാഹ ദിവസത്തെ ഭക്ഷണം തുടങ്ങി പരിപൂര്‍ണ ചെലവുകള്‍ ക്ലബ്ബ് തന്നെ വഹിച്ചു. കൂടാതെ ദമ്പതികളുടെ പേരില്‍ വീട് വെക്കാനുള്ള സ്ഥലവും നല്‍കി.

സാംസ്‌കാരിക സമ്മേളനത്തില്‍ കര്‍ണാടക നഗരവികസന വകുപ്പ് മന്ത്രി യു ടി ഖാദര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു.

പി കരുണാകരന്‍ എംപി, എന്‍ എ നെല്ലിക്കുന്ന് എഎല്‍എ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എല്‍ സുലേഖ, ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സമീറ, ബ്ലോക്ക് പഞ്ചാത്ത് മെമ്പര്‍ ഖദീജ മഹ്മൂദ്, ചെങ്കള പഞ്ചായത്ത് ആലംപാടി വാര്‍ഡ് പ്രതിനിധി എ മമ്മിഞ്ഞി, ഐഎന്‍എല്‍ സംസ്ഥാന ട്രഷറര്‍ എം എ ലത്വീഫ്, യഹ്‌യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട, മാലിക്ദീനാര്‍ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി, എരിയപ്പാടി ഖത്വീബ് ഖമറുദ്ദീന്‍ ഫൈസി അല്‍ ബദ്‌രി, മുജീബ് റഹ്മാന്‍ ബാഖവി കൊല്ലം, മുബാറക് മുഹമ്മദ് ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അബ്ദുല്‍ കരീം ഫൈസി, മുബാറക് മുഹമ്മദ് ഹാജി, ടി കെ മഹ്മൂദ് ഹാജി, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, സിപിഎം ഏരിയ സെക്രട്ടറി ഹനീഫ, ലോക്കല്‍ സെക്രട്ടറി എ ആര്‍ ധന്യവാദ്, ഐഎന്‍എല്‍ ചെങ്കള പഞ്ചായത്ത് ഷാഫി സന്തോഷ് നഗര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി എ ഷാഫി, കുമ്പള അക്കാദമി മാനേജിംഗ് ഡയറക്ടര്‍ ഖലീല്‍ മാസ്റ്റര്‍, ഇബ്രാഹിം ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it