Sub Lead

ഗര്‍ഭിണി കഞ്ചാവ് വലിച്ചാല്‍ കുഞ്ഞ് ഭാവിയില്‍ ലഹരിക്ക് അടിമയാവാമെന്ന് പഠനം

കഞ്ചാവിന്റെ ലഹരിക്കു കാരണമായ ടെട്രാ ഹൈഡ്രോ കന്നബിഡിയോളിന്റെ (ടിഎച്ച്‌സി) പ്രവര്‍ത്തനം കുഞ്ഞുങ്ങളുടെ മസ്തിഷ്‌കത്തില്‍ അപരിഹാര്യമായ മാറ്റമുണ്ടാക്കുമെന്നാണ് സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

ഗര്‍ഭിണി കഞ്ചാവ് വലിച്ചാല്‍ കുഞ്ഞ് ഭാവിയില്‍ ലഹരിക്ക് അടിമയാവാമെന്ന് പഠനം
X

ബാള്‍ട്ടമോര്‍ (യുഎസ്എ): ഗര്‍ഭകാലത്ത് കഞ്ചാവ് വലിക്കുന്ന സ്ത്രീകളുടെ മക്കള്‍ ഭാവിയില്‍ ലഹരിക്ക് അടിമയായേക്കാമെന്ന് പഠനം. കഞ്ചാവിലെ രാസവസ്തുക്കള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌കത്തിലുണ്ടാക്കുന്ന മാറ്റമാണ് ഇതിന് കാരണമെന്ന് യുഎസിലെ മേരിലാന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. കഞ്ചാവിന്റെ ലഹരിക്കു കാരണമായ ടെട്രാ ഹൈഡ്രോ കന്നബിഡിയോളിന്റെ (ടിഎച്ച്‌സി) പ്രവര്‍ത്തനം കുഞ്ഞുങ്ങളുടെ മസ്തിഷ്‌കത്തില്‍ അപരിഹാര്യമായ മാറ്റമുണ്ടാക്കുമെന്നാണ് സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

ടിഎച്ച്‌സിയുടെ സാന്നിധ്യം ഡോപമിന്‍ ന്യൂറോണ്‍ എന്ന മസ്തിഷ്‌ക കോശങ്ങളെയാണ് ബാധിക്കുക. ഇത് മൂലം കൂടുതല്‍ ഡോപാമിന്‍ ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ന്യൂറോബയോളജി-സൈക്ക്യാട്ടി പ്രഫസറായ ജോസഫ് ചിയര്‍ പറയുന്നു. ഗര്‍ഭകാലത്ത് അമ്മമാര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് തടയണമെന്നാണ് അമേരിക്കന്‍ കോളജ് ഓഫ് ഗൈനക്കോളജിസ്റ്റ്‌സ് പറയുന്നത്.

മനുഷ്യരില്‍ ഇത്തരം പഠനങ്ങള്‍ നടത്താന്‍ വിലക്കുള്ളതിനാല്‍ എലിയെ പോലുള്ള ഒരു ജീവിയിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഗര്‍ഭിണിയായ ജീവികള്‍ക്ക് ടിഎച്ച്‌സി അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കാന്‍ നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഇവക്കുണ്ടായ കുഞ്ഞുങ്ങള്‍ വലുതായപ്പോള്‍ കഞ്ചാവിന്റെ സാന്നിധ്യം വേഗത്തില്‍ മനസിലാക്കുകയും കഴിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കണ്ടെത്താനായി.

ലഹരി അടിമത്തത്തിന്റെ ലക്ഷണങ്ങള്‍ ഈ കുട്ടികളില്‍ കാണാന്‍ കഴിഞ്ഞതായും ഗവേഷകര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് കാരണമറിയാന്‍ പ്രത്യേക സെന്‍സറുകള്‍ മസ്തിഷ്‌കത്തില്‍ സ്ഥാപിച്ചു. ഡോപാമിന്‍ ഹോര്‍മോണിന്റെ അളവ് കൂടുതലാണെന്നാണ് ഇത് തെളിയിച്ചത്. ലഹരി ദുരുപയോഗത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഈ പഠനത്തിന് വേണ്ട സാമ്പത്തിക സഹായം നല്‍കിയിരിക്കുന്നത്.


Next Story

RELATED STORIES

Share it