India

കലാപം; മണിപ്പൂരിലെ ഏഴ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ സേവനങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കില്ല

കലാപം; മണിപ്പൂരിലെ ഏഴ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ സേവനങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കില്ല
X

ഇംഫാല്‍: മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെ ഏഴ് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് വീണ്ടും നീട്ടി സര്‍ക്കാര്‍. മൂന്നു ദിവസത്തേക്ക് കൂടിയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപുര്‍, തൗബല്‍, കാക്ചിംഗ്, കാംഗ്പോക്പി, ചുരാചന്ദ്പൂര്‍ എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിര്‍ത്തിവച്ചത്.

ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഉള്ളടക്കം സാമൂഹിക വിരുദ്ധര്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഇന്റര്‍നെറ്റ് നിരോധനമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കലാപം വര്‍ധിച്ച സാഹചര്യത്തില്‍ ഭരണകൂടം നവംബര്‍ 16-ന് രണ്ട് ദിവസത്തേക്ക് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ക്രമസമാധാന നിലയില്‍ പുരോഗതി ഉണ്ടായ ഇംഫാല്‍ താഴ്വരയിലെ നാല് ജില്ലകളില്‍ കര്‍ഫ്യൂ അഞ്ച് മണിക്കൂര്‍ ഇളവ് ചെയ്തു.




Next Story

RELATED STORIES

Share it