Sub Lead

അഞ്ച് വര്‍ഷത്തിനുള്ളില്‍ 60ലേറെ പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 40 പേര്‍ക്കെതിരേ പോക്‌സോ കേസ്, സംഭവം പത്തനംതിട്ടയില്‍

അഞ്ച് വര്‍ഷത്തിനുള്ളില്‍ 60ലേറെ പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 40 പേര്‍ക്കെതിരേ പോക്‌സോ കേസ്, സംഭവം പത്തനംതിട്ടയില്‍
X

പത്തനംതിട്ട: വിദ്യാര്‍ഥിനിയെ കഴിഞ്ഞ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 60ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ശിശുക്ഷേമസമിതിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 40 പേര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം പോലിസ് കേസെടുത്തു. പെണ്‍കുട്ടിക്ക് ഇപ്പോള്‍ പതിനെട്ട് വയസുണ്ട്. പതിമൂന്ന് വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ അറുപതില്‍ അധികം പേര്‍ പീഡിപ്പിച്ചെന്നാണ് മൊഴി. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്‌തെന്നാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.

പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 62 പേരാണ് കുറ്റം ചെയ്തിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു. ഇലവുംതിട്ട പോലിസ്, പത്തനംതിട്ട പോലിസ് എന്നിവരാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി ഇനിയും രേഖപ്പെടുത്തുമെന്നും കൂടുതല്‍ പ്രതികളുണ്ടാവാന്‍ സാധ്യതയുണ്ടെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ കേസുകളില്‍ ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിച്ച ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലിസ് കടക്കും. ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണ്.

Next Story

RELATED STORIES

Share it