Kasaragod

നീലേശ്വരക്കാരുടെ സ്വന്തം 'സെക്രട്ടറി കുഞ്ഞിരാമന്‍ നായര്‍ക്ക്' നാടിന്റെ അന്ത്യാജ്ഞലി

നീലേശ്വരം സഹകരണബാങ്ക് ഇന്നത്തെ നിലയിലുള്ള വളര്‍ച്ചയ്ക്ക് ഊടും പാവും നെയ്തത് അദ്ദേഹം സെക്രട്ടറിയായിരുന്ന കാലയളവിലായിരുന്നു.

നീലേശ്വരക്കാരുടെ സ്വന്തം സെക്രട്ടറി കുഞ്ഞിരാമന്‍ നായര്‍ക്ക് നാടിന്റെ അന്ത്യാജ്ഞലി
X

നീലേശ്വരം: സെക്രട്ടറി കുഞ്ഞിരാമന്‍ നായര്‍ക്ക് അന്തര്‍ദേശീയ സഹകരണദിനത്തില്‍ യാത്രാമൊഴി. സഹകരണ, ആരോഗ്യമന്ത്രിയായിരുന്ന പരേതനായ എന്‍കെ ബാലകൃഷ്ണന്റെ സന്തതസഹചാരിയായിരുന്നു. 32 വര്‍ഷം നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

നീലേശ്വരം സഹകരണബാങ്ക് ഇന്നത്തെ നിലയിലുള്ള വളര്‍ച്ചയ്ക്ക് ഊടും പാവും നെയ്തത് അദ്ദേഹം സെക്രട്ടറിയായിരുന്ന കാലയളവിലായിരുന്നു. നീലേശ്വരം പൊതുജനവായനശാല സെക്രട്ടറി തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു. നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പതിനഞ്ചാം വയസ്സില്‍ തീവണ്ടിക്കടിയില്‍പെട്ട് വലതുകാല്‍ മുട്ടിന് മുകള്‍ ഭാഗത്തുനിന്നും നഷ്ടമായ കുഞ്ഞിരാമന്‍ നായരുടെ പിന്നീടുള്ള ജീവിതം ത്യാഗപൂര്‍ണമായിരുന്നു. എസ്എല്‍എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ചതിന്റെ സന്തോഷം വെള്ളിക്കോത്തുള്ള സഹോദരിയുമായി പങ്കുവെക്കാനുള്ള യാത്രയിലായിരുന്നു അപകടം. കുഞ്ഞിരാമന്‍ നായരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്രിമക്കാല്‍ ഒരു തടസ്സമായിരുന്നില്ല. ടേബിള്‍ ടെന്നീസിലും, ബാഡ്മിന്റണിലും ജില്ലാ ചാംപ്യന്‍കൂടിയായിരുന്നു അദ്ദേഹം. മുന്‍ എംഎല്‍എ കെപി സതീഷ്ചന്ദ്രന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെപി ജയരാജന്‍, ഡിസിസി വൈസ് പ്രസിഡന്റ് പികെ. ഫൈസല്‍, സേവാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രമേശന്‍ കരുവാച്ചേരി തുടങ്ങിയവരെത്തി അനുശോചനമറിയിച്ചു.




Next Story

RELATED STORIES

Share it