- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് കാസര്‍കോഡ് ജില്ലാതല പ്രചാരണ ജാഥ തുടങ്ങി
തൃക്കരിപ്പൂര്‍: 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രചാരണ കാംപയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥയ്ക്ക് തൃക്കരിപ്പൂരില്‍ തുടക്കമായി. പോപ്പുലര്‍ ഫ്രണ്ട് കാസര്‍കോട് ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ എംടിപി റഫീഖ് മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തിന്റെ ജനാധിപത്യ മതേതര സ്വഭാവം തകര്‍ത്ത് ഏകാധിപത്യ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ അക്രമോല്‍സുക രാഷ്ട്രീയവുമായി മുന്നോട്ടുനീങ്ങുന്ന സംഘപരിവാര ഫാഷിസത്തിനു തടയിടാന്‍ ജനകീയ പ്രതിരോധത്തിന് മാത്രമെ സാധിക്കൂവെന്ന് എം ടി പി റഫീഖ് പറഞ്ഞു. ബിജെപിയെ തടയിടുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഴുവന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പുതിയൊരു ജനകീയ മുന്നേറ്റം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏരിയ പ്രസിഡന്റ് സുലൈമാന്‍ കണ്ണങ്കൈ, പി ലിയാഖത് അലി സംസാരിച്ചു. ജാഥയ്ക്ക് പടന്ന, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, പൂച്ചക്കാട്, പള്ളിക്കര, ബേക്കല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി,
ഇന്ന് വൈകീട്ട് 5.30 മേല്‍പറമ്പില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഹാരിസ് മൗലവി മുഖ്യപ്രഭാഷണം നടത്തും. 20നു വൈകീട്ട് 5നു ഹൊസങ്കടിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ കര്‍ണാടക സംസ്ഥാന സമിതിയംഗം ഷാഫി വെള്ളറ ഉത്ഘാടനം ചെയ്യും. സി എം നസീര്‍ കണ്ണൂര്‍ മുഖ്യപ്രഭഷണം നടത്തും. പോപുലര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അധ്യക്ഷത വഹിക്കും.
RELATED STORIES
സ്വത്ത് തര്‍ക്കം: സഹോദരനെ വെട്ടിക്കൊന്നു
13 Nov 2024 3:20 AM GMTരണ്ടാം പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് ഇ പി ജയരാജന്റെ ആത്മകഥ; ആത്മകഥ ...
13 Nov 2024 3:07 AM GMTകുട്ടികള്‍ വേണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മൂന്നരലക്ഷം രൂപ...
13 Nov 2024 2:12 AM GMTതിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; അന്‍വറിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം
13 Nov 2024 1:44 AM GMTഅമേരിക്കയുടെ യുദ്ധക്കപ്പലുകളെ ആക്രമിച്ച് ഹൂത്തികള്‍
13 Nov 2024 1:26 AM GMTവയനാടും ചേലക്കരയും ഇന്ന് വിധിയെഴുതും
13 Nov 2024 12:51 AM GMT