Sub Lead

സ്വത്ത് തര്‍ക്കം: സഹോദരനെ വെട്ടിക്കൊന്നു

ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളുമായ പേറവളപ്പിലെ എ മണികണ്ഠന്‍ (47), എം ഗോപിനാഥന്‍ (44) എന്നിവര്‍ക്കും വെട്ടേറ്റു.

സ്വത്ത് തര്‍ക്കം: സഹോദരനെ വെട്ടിക്കൊന്നു
X

കാസര്‍കോട്: പരുവനടുക്കത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെട്ടിക്കൊന്നു. മാവിലറോഡ് പേറവളപ്പിലെ ഐങ്കൂറന്‍ ചന്ദ്രന്‍ നായര്‍ (50) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ എ ഗംഗാധരന്‍ (47) അറസ്റ്റിലായി. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളുമായ പേറവളപ്പിലെ എ മണികണ്ഠന്‍ (47), എം ഗോപിനാഥന്‍ (44) എന്നിവര്‍ക്കും വെട്ടേറ്റു.

ചന്ദ്രന്റെ അച്ഛന്‍ അടുക്കാടുക്കം കുമാരന്‍ നായര്‍ മറ്റൊരു മകനായ നാരായണനൊപ്പമാണ് താമസം. ഒന്‍പത് വര്‍ഷം മുന്‍പ് മരിച്ച അമ്മ കുഞ്ഞമ്മാറിന്റെ പേരിലാണ് സ്ഥലവും വീടും. രണ്ടാമത്തെ മകനായ അവിവാഹിതനായ ഗംഗാധരന്‍ 25 വര്‍ഷമായി മാറിത്താമസിക്കുകയായിരുന്നു. എങ്കിലും അടുത്ത കാലത്ത് ചന്ദ്രന്റെ വീട്ടിലെത്തി സ്ഥലം തനിക്കും അവകാശപ്പെട്ടതെന്ന് വ്യക്തമാക്കി ശല്യമുണ്ടാക്കുമായിരുന്നു. ചന്ദ്രന്‍ ഇക്കാര്യം ബന്ധുക്കളോട് പറയുകയും സ്വത്ത് വിഹിതം നല്‍കാന്‍ സന്നദ്ധത കാട്ടുകയും ചെയ്തിരുന്നുവത്രേ. എന്നാല്‍, പല കാരണങ്ങളാല്‍ തീരുമാനം നീണ്ടു. തിങ്കളാഴ്ച രാത്രി മദ്യപിച്ച് ചന്ദ്രന്റെ വീട്ടിലെത്തിയ ഗംഗാധരന്‍ സ്വത്ത് ആവശ്യപ്പെട്ട് ബഹളം വെച്ച് വീട്ടുകാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ വരാന്തയിലെത്തിയ ചന്ദ്രനുനേരെ സഞ്ചിയില്‍ ഒളിപ്പിച്ചിരുന്ന കത്തി വീശുകയായിരുന്നു.

Next Story

RELATED STORIES

Share it