Kollam

സ്‌കൂള്‍ കലോത്സവം: കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; അവസാനദിനം കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാമത്

സ്‌കൂള്‍ കലോത്സവം: കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; അവസാനദിനം കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാമത്
X

കൊല്ലം: കൊല്ലത്ത് നടക്കുന്ന 62-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടത്തിനായുള്ള പോരാട്ടത്തില്‍ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാമതെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ല പുലര്‍ത്തിയിരുന്ന ആധിപത്യം കലോത്സവത്തിന്റെ അവസാന ദിവസമാണ് കോഴിക്കോട് കൈയ്യടിക്കയത്.901 പോയിന്റ് നേടിയാണ് കോഴിക്കോട് വീണ്ടും സ്വര്‍ണകപ്പില്‍ മുത്തമിടാന്‍ ഒരുങ്ങുന്നത്. 897 പോയിന്റുള്ള കണ്ണൂര്‍ രണ്ടാമതും 895 പോയിന്റുമായി പാലക്കാടും തൊട്ടുപിന്നില്‍ തന്നെയുണ്ട്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഏതാനും മത്സരങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.


തൃശ്ശൂര്‍ 875, മലപ്പുറം 863 എന്നീ ജില്ലകളാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. 860 പോയന്റോടെ ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്തുണ്ട്. 234 പോയിന്റോടെ പാലക്കാട് ജില്ലയിലെ ആലത്തുര്‍ ബിഎസ്എസ് ഗുരുകുലമാണ് സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 116 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാമത്.




Next Story

RELATED STORIES

Share it